തിരുവനന്തപുരം : ഭാര്യയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്താൻ സ്‌ഫോടക വസ്തു ശരീരത്തിൽവച്ച് വീട്ടിലെത്തിയ ആൾ അബദ്ധത്തിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചു. പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തൻവീട്ടിൽ മുരളീധരൻ (45) ആണ് മരിച്ചത്.
ഭാര്യയുമായി പിണക്കത്തിലായിരുന്നു മുരളീധരൻ. ഉച്ചയോടെ ഇയാൾ ശരീരത്തിൽ സ്‌ഫോടക വസ്തുവച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ബഹളമുണ്ടാക്കിയ ശേഷം സ്‌ഫോടക വസ്തു കത്തിക്കുമെന്ന് പലതവണ പറഞ്ഞു.

വീട്ടുകാരെ ഭയപ്പെടുത്താനാണ് ഇങ്ങനെ ചെയ്തത്. എന്നാൽ, വീട്ടിലേക്കു കയറുന്നതിനിടെ കാൽതെറ്റി താഴെ വീഴുകയും ശരീരത്തിലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയുമായിരുന്നു. പാറ ക്വാറിയിലാണു മുരളീധരൻ ജോലി ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു.

പാറമടയിലാണ് മുരളീധരൻ ജോലി ചെയ്തിരുന്നത്. 15 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഭാര്യ: സരിത, മക്കൾ: വിഷ്ണു, വിഘ്നേഷ്.