- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു; മരണമടഞ്ഞത് തുമ്പമൺ സ്വദേശി സുബിൻ തോമസ്
തിരുവല്ല:കുവൈറ്റിൽ പ്രവാസിയായിരുന്ന മലയാളി യുവാവ് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട തുമ്പമൺ സ്വദേശി സുബിൻ തോമസ് ആണ് മരിച്ചത്. കുവൈറ്റിൽ ഫ്‌ളൈ വേൾഡ് ട്രാവൽസ് ജനറൽ മാജേരായി ജോലി ചെയ്തിരുന്ന അദ്ദേഹം ഫഹാഹീലിലായിരുന്നു താമസിച്ചിരുന്നത്.
കുറച്ച് നാൾ മുമ്പ് നാട്ടിലേക്ക് പോയ സുബിൻ പിന്നീട് വിമാന സർവീസുകൾ തുടങ്ങാതെ വന്നതോടെ നാട്ടിൽ ഒരു ട്രാവൽ ആൻഡ് ടൂർ കമ്പനിയിൽ താത്കാലികമായി ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച രാത്രി കോട്ടയത്തെ ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരവെ ചങ്ങനാശേരി - തിരുവല്ല റോഡിൽ വെച്ച് ബൈക്കിൽ കാറിടിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. കുവൈററിലെ തുമ്പമൺ ഫോറം സജീവ പ്രവർത്തകനായിരുന്നു.
Next Story