കോതമംഗലം: ഹൈറേഞ്ച് ജംഗ്ഷനിലെ മരിയ മെറ്റൽസ് ഉടമ രാമല്ലൂർ പറപ്പിള്ളിൽ പരേതനായ വർഗീസിന്റെ മകൻ ജോബി(54) യാണ് മരണമടഞ്ഞത്. ഞായറാഴ്ച രാത്രി 9.30ന് ബൈക്കിൽ കോതമംഗലത്ത് നിന്ന് വീട്ടിലേക്ക് വരവേ കോതമംഗലം-ചേലാട് റോഡിൽ രാമല്ലൂരിനടുത്താണ് അപകടം. ചേലാട് ഭാഗത്തുനിന്നും എതിരെ വന്ന പെട്ടിഓട്ടോ ബൈക്കിൽ ഇടിച്ചെങ്കിലും നിർത്തിയില്ല.

രക്തംവാർന്ന് ഏറെനേരം റോഡിൽ കിടന്ന ജോബിയെ ഇതുവഴി എത്തിയ ഓട്ടോയിൽ ഇവിടെയുണ്ടായിരുന്നവർ ധർമഗിരി ആശുപത്രിയിലെത്തിച്ചു. പിന്നീട് ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കെത്തിച്ചുവെങ്കിലും ഇന്നു പുലർച്ചെ മരിച്ചു. ശോഭനപ്പടിയിൽ ഫുട്‌ബോൾ കളി കഴിഞ്ഞു മടങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഓട്ടോറിക്ഷയുടെ നമ്പർ പൊലീസിന് കൈമാറിയിട്ടുണ്ട്.

സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ: അങ്കമാലി ചെന്നേക്കാട്ട് ഷൈനി. മക്കൾ : വിദ്യാർത്ഥിനികളായ അന്ന, റോസ്. മാതാവ് നെല്ലിമറ്റം ചിറമേൽ കുടുംബാംഗം അന്നമ്മ. സഹോദരങ്ങൾ: പോളി,ടോമി,ബിന്ദു.