- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു; ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയിൽ; അപകടം കഴക്കൂട്ടം ഇൻഫോസിസിന് സമീപം
തിരുവനന്തപുരം: കഴക്കൂട്ടം ഇൻഫോസിസിന് സമീപം കെഎസ്ആർടിസി ബസിനു പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. സ്‌കൂട്ടർ യാത്രക്കാരായ രാജേഷ് (36) മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൻഫോസിസിന് സമീപം ടി.എസ്.സി ആശുപത്രിക്ക് മുന്നിൽ ഉച്ചയ്ക്ക് 12.30ഓടു കൂടിയാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറാണ് ബസിന് പിന്നിലേക്ക് ഇടിച്ച് കയറിയത്. അച്ഛനും മകനും ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു.
തൃശൂർ സ്വദേശിയായ രാജേഷും കുടുംബവും ബാലരാമപുരം മുടവൂർ പാറയിലാണിപ്പോൾ താമസം. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവാണ് രാജേഷ്. കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കഴക്കൂട്ടം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് മൂന്നുപേരെയും ആശുപത്രിയിലേക്ക് മാറ്റിയത്. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ