- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താവക്കരയിൽ ചരക്ക് ലോറി ഡിവൈഡറിൽ കയറി മറിഞ്ഞു; ഡ്രൈവറെ പുറത്തെടുത്തത് സാഹസികമായി
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും വാഹനാപകടം. രണ്ടു മാസം മുൻപ് കാറിടിച്ച് ഹോട്ടൽ ജീവനക്കാരായ യുവാക്കൾ ബൈക്കിടിച്ച് കൊല്ലപ്പെട്ട താവക്കര വൺവേ റോഡിലാണ് അപകടമുണ്ടായത്. ഇതിലൂടെ കടന്നു വന്ന ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ചാണ് അപകടം.
ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി സൈഡിലെ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പൊലീസും ഫയർഫോഴ്‌സും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു. ആലപ്പുഴ ഹരിപ്പാട് സ്വദേശി ഡ്രൈവർ സുരേഷിനാണ് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിനിടെ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ കെ.പ്രിയേഷിന് പരിക്കേറ്റു. കണ്ണിനാണ് പരിക്കേറ്റത്.
ഇയാളെയും ഡ്രൈവറെയും ജില്ലാ ആശുപതിയിലേക്ക് കൊണ്ടു പോയി. ഡ്രൈവർക്ക് കാലിന് സാരമായി പരിക്കേറ്റു. ഡ്രൈവറുടെ സഹായി പത്തനംതിട്ട സ്വദേശി സതീഷ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഡൽഹിയിൽ നിന്ന് കോട്ടക്കലിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയാണ് അപകടത്തിൽ പെട്ടത്
മറുനാടന് മലയാളി ബ്യൂറോ