കണ്ണൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ മധ്യവയസ്‌കൻ കാറിടിച്ചു മരിച്ചു. പാപ്പിനിശേരി കെ.എസ്.ടി.പി റോഡിൽ ചെറുകുന്ന് വെള്ളറങ്ങലിൽ റോഡു മുറിച്ചു കടക്കുമ്പോൾ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം.

വെള്ളങ്ങളിൽ ചായക്കട നടത്തുന്ന ചെറുകുന്ന് ഇട്ടമ്മൽ സ്വദേശിയും പാപ്പിനിശേരി മാങ്കടവ് താമസക്കാരനുമായ മടക്കര കട്ടകുളത്ത് അബ്ദുള്ള ( 50 ) യാണ് മരിച്ചത്. പഴയങ്ങാടിയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറാണ് ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചത്. പ്രദേശവാസികൾ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷികാനായില്ല. ഭാര്യ: റഹ്മത്ത് : മക്കൾ : അനസ്, സുമയ്യ