അടിമാലി :വാളറ കുത്തിന് സമീപം ടോറസ് കൊക്കയിലേക്ക് മറിഞ്ഞു. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്. അടിമാലിയിൽ നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന ടോറസ് 300 അടി താഴ്ചയിൽ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. നിരവധി തവണ മറിഞ്ഞ ശേഷം വാഹനം ദേവിയാറിന്റെ കരയിൽ മറിഞ്ഞു കിടക്കുകയാണ്.

വാഹനത്തിൽ രണ്ട് പേർ ഉണ്ടന്നാണ് പ്രാഥമിക നിഗമനം. ഹൈവേ പൊലീസും നാട്ടുകാരും വനപാലകരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വനമേഖലയായതിനാൽ റോഡിൽ നിന്നും വാഹനം കിടക്കുന്ന ഭാഗത്തെ ത്താൻ രക്ഷാ സംഘം ഏറെ ബുദ്ധിമുട്ടി.വെളിച്ചവും മറ്റ് സൗകര്യങ്ങളും ആയിട്ടാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.