- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാശേരി: ദേശീയപാതയിൽ ധർമശാലയ്ക്കു സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരി മരിച്ചു. ഒരാൾക്ക് പരിക്ക്. എസ്‌ബിഐ എരിപുരം ശാഖയിലെ ജീവനക്കാരി മാങ്ങാട്ടെ ആരംഭൻ സതി (55)യാണ് മരിച്ചത്. സതിയുടെ ബന്ധു കടമ്പേരിയിലെ രാഘവ (62)നാണ് പരിക്കേറ്റത്.
വ്യാഴം രാവിലെ ഒമ്പതോടെയാണ് അപകടം. മാങ്ങാട്ടെ വീട്ടിൽനിന്ന് ബന്ധുവിനൊപ്പം സ്‌കൂട്ടറിൽ പഴയങ്ങാടിയിലേക്ക് പോകുമ്പോൾ എതിരെവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും സതി മരിച്ചു. കൃഷ്ണന്റെയും ദേവിയുടെയും മകളാണ്. ഭർത്താവ്: ഇ സത്യൻ (റിട്ട. ജില്ലാ ബാങ്ക്). മക്കൾ: അമൽ, അതുൽ (വിദ്യാർത്ഥി, കേന്ദ്രീയ വിദ്യാലയം, മാങ്ങാട്ടുപറമ്പ്) സഹോദരങ്ങൾ: ഉത്തമൻ (സിപിഒ, തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ), അശോകൻ (സിപിഒ, എംടി ഓഫീസ് കണ്ണൂർ), സജിത് (ഹെഡ് കോൺസ്റ്റബിൾ, കെഎപി നാലാം ബറ്റാലിയൻ, മാങ്ങാട്ടുപറമ്പ്).
മറുനാടന് മലയാളി ബ്യൂറോ