- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണപുരം വാഹനാപകടത്തിൽ പരുക്കേറ്റ യുവതി മരിച്ചു; മരണമടഞ്ഞത് 29 കാരിയായ ഫർസാന

X
കണ്ണൂർ: കണ്ണപുരത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസിയുടെ ഭാര്യ ചികിത്സയ്ക്കിടെ മരണമടഞ്ഞു. കുപ്പം സ്വദേശി ഇസ്മായിലിന്റെ ഭാര്യ പട്ടുവം വെള്ളിക്കീലിൽ ഫർസാനയാ(29) ഇന്ന് രാവിലെ ചാല മിംമ്സ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണമടഞ്ഞത്.
നിയന്ത്രണം വിട്ട കാർ മൂന്ന് ഇരുചക്രവാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം 24ന് വൈകുന്നേരം അഞ്ചരയോടെ കെ. എസ്.ടി. പി റോഡിൽ ചെറുകുന്ന് പുന്നച്ചേരി സാംസ്‌കാരിക മന്ദിരത്തിന് സമീപത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ഫർസാനയടക്കം മൂന്ന് ബൈക്കുകളിൽ സഞ്ചരിച്ചവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ഗുരുതരമായി പരുക്കേറ്റ ഫർസാന ചികിത്സയിലായിരുന്നു. ഏകമകൻ: അസാൻ. പട്ടുവം വെള്ളിക്കീലിലെ അസൈനാർ -ഫാത്തിമ ദമ്പതികളുടെ മകളാണ്. സഹോദരി: സഫൂറ.
Next Story


