മലപ്പുറം: ബസ്സിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. മഞ്ചേരി ട്രഷറി ഓഫീസറായി വിരമിച്ച ശാന്തിഗ്രാം ബിന്ദുവിൽ പരേതയായ തൊട്ടിതൊടി പാഞ്ചാലിയുടെ മകൻ രാജൻ (74) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ മഞ്ചേരി ഐജിബിടി ബസ് സ്റ്റാന്റിന് മുൻവശത്താണ് അപകടം. ഉടൻ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചക്ക് 12 മണിയോടെ മരണപ്പെടുകയായിരുന്നു.

ഭാര്യ : സുപ്രഭ (റിട്ട. അദ്ധ്യാപിക, ജിബിഎച്ച്എസ്എസ് മഞ്ചേരി). മക്കൾ: സൂരജ് (ബംഗലൂരു), രഞ്ജിത്ത് (കനറാ ബാങ്ക് പെരിന്തൽമണ്ണ). മരുമകൾ : സുനിത (സ്റ്റാഫ് നഴ്‌സ്, ഗവ. മെഡിക്കൽ കോളേജ്, തൃശൂർ). മഞ്ചേരി എസ് ഐ ഖമറുസ്സമാൻ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് 11 മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.