- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദയാത്ര സംഘത്തിലെ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു; അപകടം ആനക്കുളം വല്യപാറക്കുട്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ
അടിമാലി: വിനോദയാത്ര സംഘത്തിലെ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. തലയോലപ്പറമ്പ് ഡി.ബി. കോളജ് രണ്ടാം വർഷ പി ജി. വിദ്യാർത്ഥി തലയോലപ്പറമ്പ് കീഴൂർ മടക്കത്തടത്തിൽ വീട്ടിൽ ജിഷ്ണുഷാജി(22) ആണ് മരിച്ചത്. ആനക്കുളം വല്യപാറക്കുട്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് ഒഴുക്കിൽ പെട്ടത്.
ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു അപകടം. കുടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ ബഹളം വയ്ക്കുന്നത് കേട്ട് അടുത്തുണ്ടായിരുന്നവർ ഓടിയെത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.1 5 വിദ്വാർത്ഥികൾ ഉൾപ്പെടെ 17 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
അപകടം നടന്ന പുഴയുടെ ഭാഗത്തെത്താൻ കുറത്തിക്കുടി ആദിവാസി കോളനിക്കടുത്തുനിന്നും കിലോമീറ്ററുകളോളം വനത്തിലൂടെ നടക്കണം. ഉൾവനം ആയതിനാൽ പുറമെ നിന്നുള്ളവർ വനംവകുപ്പിന്റെ അനുമതി വാങ്ങിവേണം ഇവിടെ എത്താൻ. വിദ്യാർത്ഥി സംഘത്തിന് വനംവകുപ്പ് ഇവിടേയ്ക്ക് സന്ദർശന അനുമതി നൽകിയിരുന്നോ എന്ന കാര്യം വ്യക്തമല്ല. അടിമാലി പൊലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.
മറുനാടന് മലയാളി ലേഖകന്.