മലപ്പുറം: ഡോക്ടറെകണ്ടു ഭർത്താവിനോടൊപ്പം സ്‌കൂട്ടറിൽ വരുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുമക്കളുടെ മതാവായ മലപ്പുറത്തെ 32കാരി മരിച്ചു. പെരിന്തൽമണ്ണ പൊന്ന്യാകുർശിയിലെ കണ്ണംതൊടി നിഷാദിന്റെ ഭാര്യ നൗഫിലയാണ്(32) ഇന്ന് പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽവെച്ച് മരിച്ചത്.

.കഴിഞ്ഞ ഞായറാഴ്‌ച്ച ഉച്ചക്ക് വേരുംപിലാക്കലിൽ വെച്ച് പ്രൈവറ്റ് കാറും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് അശുപത്രിയിൽചി കിത്സയിൽ ആയിരുന്നു ഭർത്താവ് ഓടിച്ചിരുന്ന സ്‌കൂട്ടറിൽ മഞ്ചേരിയിൽ ഡോക്ടറെ കണ്ടു പൊന്ന്യാകുർശിയിലേക്ക് മടങ്ങവെയാണ് അപകടം. അമ്മിനിക്കാട്ടെ ഭഗവതിപ്പറമ്പിൽ അബൂബക്കറിന്റെ മകളാണ്. മങ്കടയിലെ കാങ്ങാട്ടുപാറക്കൽ സൈനബയാണ് മാതാവ്.

11 വയസുള്ള ഫാത്തിമ റിയയും, 6 വയസുള്ള മുഹമ്മദ് റയ്യാനും, 4 വയസുള്ള ഫാത്തിമ റനയും മക്കളാണ്. ഇപ്പോൾ കിംസ് അൽശിഫ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം മങ്കട പൊലീസ് നിയമ നടപടികൾ പൂർത്തിയാക്കി വിട്ടുകിട്ടിയ ശേഷം പൊന്ന്യാകുർശി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നാളെ മറവ് ചെയ്യും.