മലപ്പൃറം: കുളിമുറിയിൽ കുളിക്കാൻ കയറി വീണ് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. ഏറെ നേരമായിട്ടും തിരികെ വരാത്തതോടെ വാതിൽ പൊളിച്ച് നോക്കിയപ്പോൾ അകത്ത് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. മലപ്പുറം തേഞ്ഞിപ്പലം അരീപ്പാറയിലെ തെയ്യത്താം വീട്ടിൽ സേതുവിന്റെ മകൾ ശ്രേയ (15) ആണ് മരിച്ചത്.

വ്യാഴാഴ്‌ച്ച വൈകീട്ട് ഏഴിന് ആണ് കുട്ടി കുളിക്കാൻ കയറിയത്. പിന്നീട് അകത്ത് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ചേളാരിയിലേ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.കാലിക്കറ്റ് സർവകലാശാല കാമ്പസ് ഹൈസ്‌ക്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. അമ്മ: ഷീബ. സഹോദരൻ : അമൽ .