തൊടുപുഴ: വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് അഞ്ചര വയസ്സുകാരൻ മരിച്ചു. മുളപ്പുറം ഈന്തുങ്കൽ പരേത നായ ജെയ്സന്റെ മകൻ റയാൻ ജോർജ് ജെയ്സൺ ആണ് മരിച്ചത്. മുളപ്പുറം അങ്കണവാടി യിലെ വിദ്യാർത്ഥിയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവം.

പഴയ വീടിന്റെ മേൽക്കൂര പൊളിച്ചു വിറ്റതിന് ശേഷം പൊളിച്ചു നീക്കാതെ മഴയിൽ കുതിർന്നു നിന്ന ഭിത്തി കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേയ്ക്ക് ഇടിഞ്ഞു വിഴുകയായിരുന്നു. കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ രേഷ്മ. സഹോദരങ്ങൾ: റോസ് മേരി (നഴ്സിങ് വിദ്യാർത്ഥി), റോണി വിദ്യാർത്ഥി(നിർമ്മല കോളേജ് മുവാറ്റുപുഴ), റീനു(പ്ലസ് വൺ വിദ്യാർത്ഥി സെന്റ് ജോസഫ് എച്ച്എസ്എസ് കരിമണ്ണൂർ