- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ച് കയറി 22കാരൻ മരിച്ചു; അപകടം റോഡിന്റെ അശാസ്ത്രീയ നിർമ്മാണം കാരണമെന്ന് നാട്ടുകാർ
മലപ്പുറം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പനങ്ങാങ്ങര അരിപ്രസ്‌കൂൾപടിയിലെ പട്ടാണി റിൻഷിൻ എന്ന ഇച്ചാവ (22) യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ തിരൂർക്കാട് ഐ.ടി.സി.ക്ക് സമീപത്ത് വച്ചാണ് ബൈക്ക് അപകടമുണ്ടായത്.
അപകടം, റോഡിന്റെ അശാസ്ത്രീയ നിർമ്മാണം കാരണമാണെന്ന് നാട്ടുകാർ ആരോപിച്ചു. നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്ക് പറ്റിയിട്ടുണ്ട്.
പെരിന്തൽമണ്ണയിലെ എസ്.എൻ.എസ് ലോറി ഉടമ പട്ടാണി സലീമിന്റെ മകനാണ്. എം.ഇ.എസ് ആർട്ട്സ് സയൻസ് കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. എം.എസ്.എഫ്, മുസ്ലിം യൂത്ത് ലീഗ് ഭാരവാഹിയും പൊതു പ്രവർത്തകനുമാണ് റിൻ ഷിൻ. മാതാവ് :കാളാക്കൽ. ഹഫ്സത്ത് ( മേലേകാളാവ്). സഹോദരങ്ങൾ :റിഷാദ്,റിൻഷ. മങ്കട പൊലീസ് മേൽനടപടികൾ സ്വീകരിച്ചു..
Next Story