മലപ്പുറം: കോഴികൾക്ക് തീറ്റ കൊടുക്കാനെത്തിയ യുവാവ് കോഴി ഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പുഴക്കാട്ടിരി പരവക്കലിലെ പറമ്പൻ അബ്ദു റഹ്മാന്റെ മകൻ അനീസ് ( 38 ) ആണ് മരിച്ചത്. കടുങ്ങപുരം കരുവാടി കുളമ്പിലെ കോഴി ഫാമിലാണ് അനീസിനെ വ്യാഴാഴ്ച രാവിലെ 10 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വാടകക്ക് ഫാം നടത്തുന്ന അനീസ് കോഴികൾക്ക് തീറ്റ കൊടുക്കുന്നതിനായി പതിവുപോലെ രാവിലെ വീട്ടിൽ നിന്നും കോഴി ഫാമിലേക്ക് എത്തിയതായിരുന്നു. കോഴികൾക്ക് തീറ്റ കൊടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതായാണ് കരുതുന്നത്.കൊളത്തൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.പോസ്റ്റ്മോർത്തിന് ശേഷം മൃതദേഹം ഇന്നു രാത്രിയോടെകരിഞ്ചാപ്പാടി മഹല്ല് ജുമാ മസ്ജിദിൽ കബറടക്കി.

മാതാവ്: പരേതയായ കല്ലിങ്ങൽകദീജ (വടക്കേമണ്ണ).ഭാര്യ: ആ വത്തുക്കാട്ടിൽഫർസാന (കരിഞ്ചാപ്പാടി,)മക്കൾ : ലിയാ ഫാത്തിമ, മുഹമ്മദ് ഹാദി .സഹോദരങ്ങൾ: ഷിഹാബുദ്ധീൻ, ഹസീന, ആരിഫ.മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ, കരീം, വാർഡ് മെമ്പർ കരുവാടി കുഞ്ഞാപ്പ തുടങ്ങിയവർ നടപടി കർമങ്ങൾക്ക് നേതൃത്വം നൽകി