മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിക്ക് കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിരുവേഗപ്പുറ സ്വദേശിയും പൂക്കുഞ്ഞി കോയ തങ്ങളുടെ മകനുമായ കൊട്ടപുരത്ത് വീട്ടിൽ സൈത് മുഹമ്മദ് ഹുസൈൻ കോയ തങ്ങ.(19)ആണ് മരണപ്പെട്ടത്.

രണ്ട് മണിയോടുകൂടി കുറ്റിപ്പുറം ഭാഗത്തുനിന്ന് ഓടിച്ചുവന്ന ബൈക്കിൽ ഹൈവേയിലൂടെ പോവുകയായിരുന്ന ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്കിന് പുറകിൽ ഇരുന്നിരുന്ന സൈത് മുഹമ്മദിന്റെ തലക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഏതാണ്ട് 30 മീറ്ററോളം ദൂരേക്ക് യുവാവ് തെറിച്ചുപോയി. കൂടെ ഉണ്ടായിരുന്ന തിരുവേഗപുറ സ്വദേശിയായ അനുരാഗിന്റെ പരിക്ക് ഗുരുതരമല്ല.