- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ക്ഷേത്ര കുളത്തിൽ നീന്തുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം നീന്തുന്നതിനിടെ കാൽ കുഴഞ്ഞ്
മലപ്പുറം: ക്ഷേത്ര കുളത്തിൽ നീന്തുന്നതിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറം താനൂർ ഒഴൂർ ഓണക്കാട് തറക്കൽ ക്ഷേത്ര കുളത്തിലാണ് നിന്താൻ പോയ വിദ്യാർത്ഥി മുങ്ങിമരിച്ചത്.എരഞ്ഞിക്കൽ ചന്ദ്രന്റെയും സീമ (ആശാവർക്കർ) യുടെ മകൻ നിബിൻചന്ദ്രൻ(17) യാണ് മുങ്ങിമരിച്ചത്. നിന്തുന്നതിനിടയിൽ കാൽ കുഴഞ്ഞ് കുളത്തിൽ താഴുകയായിരുന്നു.
ഒഴൂർ അയ്യായ സി.പി.സി.എച്ച് ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. തിരൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സജിത്ത് സ്‌കൂബയുടെ സഹായത്തോടെ കുളത്തിൽ നിന്നും മുങ്ങി എടുത്തു. മൃതദേഹം താനൂർ പൊലീസ് ഇൻക്വസ്റ്റ്നടത്തി, മഞ്ചേരിയിൽ ഹോസ്പ്പിറ്റലിൽ നിന്നും കോറോണ ടെസ്റ്റ് നടത്തിതിരൂർ ജില്ല ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌ക്കാരം ഇന്ന് (ചൊവ്വ) വീട്ടുവളപ്പിൽ നടക്കും.
ഏക സഹോരൻ വിബിൻ ചന്ദ്രൻ, ഫയർസ്റ്റേഷൻ ഓഫീസർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമനോജ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അഭിലാഷ്, പ്രവീൺ, മുകേഷ്,സുജിത്ത്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (മെക്കാനിക്ക്) ഹരിദാസൻ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ നിജേഷ് താനൂർ നിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർനൂറിഹിലാൽ, സജീഷ് കുമാർ, വിമൽ കുമാർ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്