- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: താഴെചൊവ്വേയിലെ കാനാമ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. കണ്ണൂർ സിറ്റി മരയ്ക്കാർ കണ്ടി സ്വദേശിയായ ഫയാദ് ആണ് പുഴയിൽ വീണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആയിരുന്നു ഫയാദിനെ കാണാതായത്. താഴെചൊവ്വ പുളക്കോ പാലത്തിൽ പുഴയിലേക്ക് നിന്ന് വീഴുകയായിരുന്നു.
സംഭവം നടന്ന ഉടനെ തന്നെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഏറെ നേരം ഞായറാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയില്ല. തിങ്കളാഴ്ച പുഴയുടെ ആഴത്തിൽ ഫയർഫോഴ്‌സ് തിരച്ചിൽ നടത്തി. ഈ തിരിച്ചലിനോടുവിൽ ഇന്നലെ വൈകിട്ടോടെ ഫയാദിന്റെ മൃതദേഹം പുഴയിൽ നിന്നും ലഭിച്ചു.
ചെളിയിൽ അകപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം പുഴയിൽ വീണത് എങ്ങനെയാണെന്നുള്ള അന്വേഷണം പൊലീസ് നടത്തിവരുകയാണ്. കണ്ണൂർ സിറ്റി മരയ്ക്കാർ കണ്ണിലെ മുഹമ്മദിന്റെ മകനാണ് പുഴയിൽ വീണ് മരിച്ച ഫയാദ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്