അടിമാലി: പതിനേഴുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ബൈസൺവാലി റ്റി കമ്പനി സ്വദേശി പാറക്കൽ ശ്രീജിത്ത് (17) ആണ് മരിച്ചത്. ക്ലബ്ബിൽ ക്യാരംസ് കളിക്കിടെ മൂത്രം ഒഴിക്കാൻ പുറത്തിറങ്ങുകയും സ്റ്റേ കമ്പിയിൽ പിടിക്കുകയും തുടർന്ന് ഷോക്കേൽക്കുക ആയിരുന്നുവെന്നാണ് വിവരം.

തുടർന്ന് അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.