- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം പേഴാട് ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു; അപകടം സംഭവിച്ചത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തോട് ചേർന്നുള്ള ഫെൻസിങ് കടക്കാൻ ശ്രമിച്ചപ്പോൾ
കോതമംഗലം : കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായ പേഴാട് ഭാഗത്ത് കാട്ടുകൊമ്പൻ വൈദ്യുതി ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കാണപ്പെട്ടു. ഇന്ന് (ചൊവ്വെ )രാവിലെ പേഴാടുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിനോട് ചേർന്നുള്ള ഫെൻസിംഗിൽ കാട്ടുകൊമ്പൻ വൈദ്യുതി ആഘാതമേറ്റ് ചെരിഞ്ഞ നിലയിൽ കാണപ്പെടുകയായിരുന്നു.
തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കോടനാട്, മലയാറ്റൂർ ഫോറെസ്റ്റ് ഡിവിഷനുകളിൽ നിന്നും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തു. കോട്ടപ്പാറ വന മേഖലയിലെ ജനവാസം കുറഞ്ഞ പ്രദേശമാണ് പേഴാട്. കെ എസ് ഇ ബി വൈദ്യുതി കമ്പി പൊട്ടി, സ്വകാര്യവ്യക്തി കൃഷിയിടം സംരഷിക്കുവാനായി ഇട്ടിരുന്ന ഫെൻസിങ് ലൈനിന് മുകളിലേക്ക് വീഴുകയും, അത് അറിയാതെ വന്ന കൊമ്പൻ ഫെൻസിങ് നശിപ്പിച്ച് കൃഷിയിടത്തിൽ കടക്കാൻ ശ്രമിച്ചതുമുലം വൈദ്യുത ആഘാതമേറ്റ് മരണപ്പെടുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
മറുനാടന് മലയാളി ലേഖകന്.