- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടര മാസം പ്രായമായ കുട്ടി മരിച്ചു; സംഭവം കമ്പംമെട്ടിൽ ഇന്ന് രാവിലെ; അസ്വാഭാവിക മരണത്തിന് കേസ്
ഇടുക്കി: രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. കമ്പംമെട്ട് ചേറ്റുകുഴി അപ്പാപ്പിക്കട കുന്നുമേൽത്തറ ജിജിൻ- ടിനോൾ ദമ്പതികളുടെ ആൺകുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു സംഭവം.
ടിനോൾ കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിനിടെയിൽ കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. തുടർന്ന് ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കമ്പംമെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിൽ
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
Next Story