- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവദത്തനെ സുനിൽ തലയ്ക്കടിച്ച് കൊന്നത് കടുത്ത വൈരാഗ്യം കാരണം; സാമ്പത്തിക ഇടപെടലുകളും ബന്ധുവിന്റെ ക്രമക്കേടുകൾ ചോദ്യം ചെയ്തതും ശത്രുതയയിരട്ടിപ്പിച്ചു; മദ്യലോബിയുമായുള്ള ബന്ധം സ്ഥിരീകരിക്കാതെ അന്വേഷണസംഘം; കൊലപാതകം നടത്തി മുങ്ങിയ പ്രതി ഒളിച്ചിരുന്നത് ഓടയ്ക്ക് ഉള്ളിൽ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ പ്രതി പിടിയിലായത് പൊലീസിനെ കണ്ട് ഭയന്നോടിയപ്പോൾ
കൊല്ലം: പവിത്രേശ്വരം സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പുത്തൂരിന് സമീപത്തു മൂഴിഭാഗത്ത് നിന്നാണ് കൊലയാളിയായ സുനിലിനെ പിടികൂടിയത്. ഓടയിൽ ഒളിച്ചിരുന്ന പ്രതി പൊലീസിനെ കണ്ടതും ഓടി രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ കോൺഗ്രസ് പ്രവർത്തകനാണ്.പവിത്രേശ്വരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായിരുന്നു ദേവദത്തൻ. എരുതനങ്ങാട് കുതിരത്തടത്തിന് സമീപമുള്ള വള്ളക്കടവിൽ മാത്തുക്കുട്ടി എന്ന സിപിഐ എം പ്രവർത്തകനൊപ്പം സ്ലിപ്പ് നൽകി മടങ്ങവെയായിരുന്നു ആക്രമണം. വഴിയിൽ പതുങ്ങിയിരുന്ന സുനിൽ മരക്കഷ്ണം ഉപയോഗിച്ച് ദേവദത്തന്റെ തലയ്ക്കും മറ്റ് ശരീരഭാഗങ്ങളിലും അടിച്ചു. മാത്തുക്കുട്ടി ചെറുക്കാൻ ശ്രമിച്ചെങ്കിലും സുനിൽ ഓടിരക്ഷപ്പെട്ടു. ദേവദത്തനെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു.ദേവദത്തന്റെ അയൽവാസിയായ സജി എന്നയാളെയും സജിയുടെ അമ്മയെയും ആറ് മാസങ്ങൾക്ക്
കൊല്ലം: പവിത്രേശ്വരം സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പുത്തൂരിന് സമീപത്തു മൂഴിഭാഗത്ത് നിന്നാണ് കൊലയാളിയായ സുനിലിനെ പിടികൂടിയത്. ഓടയിൽ ഒളിച്ചിരുന്ന പ്രതി പൊലീസിനെ കണ്ടതും ഓടി രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ കോൺഗ്രസ് പ്രവർത്തകനാണ്.പവിത്രേശ്വരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായിരുന്നു ദേവദത്തൻ. എരുതനങ്ങാട് കുതിരത്തടത്തിന് സമീപമുള്ള വള്ളക്കടവിൽ മാത്തുക്കുട്ടി എന്ന സിപിഐ എം പ്രവർത്തകനൊപ്പം സ്ലിപ്പ് നൽകി മടങ്ങവെയായിരുന്നു ആക്രമണം. വഴിയിൽ പതുങ്ങിയിരുന്ന സുനിൽ മരക്കഷ്ണം ഉപയോഗിച്ച് ദേവദത്തന്റെ തലയ്ക്കും മറ്റ് ശരീരഭാഗങ്ങളിലും അടിച്ചു.
മാത്തുക്കുട്ടി ചെറുക്കാൻ ശ്രമിച്ചെങ്കിലും സുനിൽ ഓടിരക്ഷപ്പെട്ടു. ദേവദത്തനെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു.ദേവദത്തന്റെ അയൽവാസിയായ സജി എന്നയാളെയും സജിയുടെ അമ്മയെയും ആറ് മാസങ്ങൾക്ക് മുൻപ് സുനിൽ ആക്രമിച്ചിരുന്നു. ആ കേസിൽ ഇടപെട്ടത് ദേവദത്തനായിരുന്നു. അന്ന് മുതൽ സുനിലിന് ദേവദത്തനോട് വൈരാഗ്യമുണ്ടായിരുന്നു. കൂടാതെ സുനിലിന്റെ ബന്ധുവിന്റെ അനധികൃത കെട്ടിടനിർമ്മാണത്തെയും ദേവദത്തൻ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചില പ്രശ്‌നങ്ങളും കൊലപാതകത്തിലേക്ക് നയിച്ചതെന്നും
വ്യാജ മദ്യമാഫിയയിൽപ്പെട്ട ആളാണ് പിടിയിലായ സുനിലെന്ന് സിപിഎം ആരോപിക്കുന്നു. പ്രദേശത്തെ വ്യാജ മദ്യമാഫിയക്ക് എതിരെ സിപിഎം നടത്തിയ പ്രവർത്തനങ്ങളിൽ ദേവദത്തൻ സജീവമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ദേവദത്തനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് ആദ്യം പുറത്ത് വന്ന വാർത്ത. പിന്നീട് എഴുകൊൺ പൊലീസാണ് സംഭത്തെക്കുറിച്ച് വ്യക്തമായ വിവരം നൽകിയത്.
പ്രദേശത്ത് വ്യാജമദ്യ ലോബി സജീവമാണ് എന്ന ആരോപണവും പരാതികളും നിരവധിയാണ്. ഇതിൽ നാട്ടുകാർക്കും വലിയ രീതിയിലുള്ള എതിർപ്പുണ്ടായിരുന്നു. പലപ്പോഴും മദ്യ മാഫിയക്ക് എതിരെ പരസ്യമായി പൊലീസിന് പരാതി നൽകാൻ നാട്ടുകാർക്ക് ഭയമായിരുന്നു. ഒരു സമയം കഴിഞ്ഞാൽ ഈ പ്രദേശത്ത് ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ക്രിമിനൽ സംഘങ്ങള് മദ്യം വാങ്ങാൻ ഉൾപ്പടെ എത്തുന്നതും പതിവായിരുന്നു. നിരവധി അബ്കാരി കേസുകളാണ് കൊലപാതകം നടത്തിയ സുനിലിന് എതിരെയുള്ളത്.
വ്യാജമദ്യ മാഫിയക്ക് എതിരെ നിരന്തരം നടപടി ഇല്ലാതായതോടെയാണ് നാട്ടുകാർ തന്നെ പരാതിയുമായി സിപിഎം പ്രാദേശിക നേതൃത്വത്തെ സമീപിച്ചത്. ഇതിന് പിന്നാലെ സംഘത്തിലെ പ്രധാനികൂടിയായ സുനിലിനെ വിളിച്ച് ദേവദത്തും മറ്റ് ചില നേതാക്കളും താക്കീത് നൽകുകയും ചൈയ്തിരുന്നു.ഇത് പിന്നീട് ശത്രുതയായി മാറുകയും ചെയ്തു. ഇതിന് പുറമെ മദ്യ മാഫിയക്ക് എതിരെ പല പ്രചാരണങ്ങളും പ്രവർത്തനങ്ങളും ദേവദത്തന്റെ നേതൃത്വത്തിൽ നടത്തിയതും പ്രതികാരത്തിന് കാരണമായി എന്നാണ് വിവരംസുനിലിന് കോൺഗ്രസ് ബന്ധമുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. സിപിഎമ്മിന്റെ നേതൃത്വത്തിൽ ഭരണം നടക്കുന്ന പവിത്രേശ്വരം സർവ്വീസ് സഹകരണ ബാങ്കിൽ ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് കൊലപാതകം നടന്നത്.