കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയുട്ട് ഒഫ് മെഡിക്കൽ സയൻസസിനെ അക്യൂട്ട് കൊറോണറി ഹാർട്ട് അറ്റാക്ക് കെയർ കേന്ദ്രങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റാൻ എല്ലാ നെറ്റ് വർക്ക് സഹായവും നൽകാൻ തയ്യാറാണെന്നു ല്യുമെൻ ഫൗണ്ടേഷൻ ആൻഡ് ല്യുമെൻ ഗ്ലോബൽ ചെയർമാൻ ഡോ. സമീർ മേഹ്ത പറഞ്ഞു അമ്യത മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായരുമായി ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു. മറ്റു വിദേശ രാജ്യങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ ധാരാളമുണ്ടെങ്കിലും കേരളത്തിലെ ആദ്യത്തെ കേന്ദ്രമായിരിക്കും അമൃത ഇൻസ്റ്റിറ്റിയുട്ട് എന്നു അദ്ദേഹം കൂട്ടിച്ചേർത്തു. അമൃതയിലെ കാർഡിയോളജി വിഭാഗത്തിന്റെ നേത്യത്വത്തിൽ നടന്ന 'സ്‌റ്റേറ്റ് ഓഫ് ദി ആർട്ട് മാനേജ്‌മെന്റ് ഓഫ് സ്‌റ്റെമി' സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. സമീർ മേഹ്ത.

ഹൃദ്രോഗിയെ ഹോസ്പിറ്റലിൽ എത്തിക്കുന്നതിനുള്ള കാലതാമസം കൊണ്ട് ഹൃദയപേശികൾ കൂടുതൽ ദുർബ്ബലമായി, ഹൃദ്രോഗികൾക്ക് ഹൃദയ സ്തംഭനാവസ്ഥ നേരിടേണ്ടിവരുന്നു. സംസ്ഥാനവ്യാപകമായി ആശുപത്രികളുടേയും ഫിസിഷ്യന്മാരുടേയും നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതുവഴി രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിനും സമയത്തിനുള്ളിൽ ചികിത്സ ലഭിക്കുന്നതിനും സാധിക്കുമെന്നു അദ്ദേഹം പറഞ്ഞു. യുറോപ്പിലും അമേരിക്കയിലും ചെയ്യുന്നതുപോലെ ''ഹൃദ്രോഗബാധിതരുടെ കൂട്ടായ്മ'' രൂപീകരിക്കുന്നതിനും, ഹൃദ്രോഗ ബാധിതർക്ക് പെട്ടെന്ന് എത്രയും വേഗം ചികിത്സ നൽകുകയും, ചികിത്സയ്ക്കുള്ള കാലതാമസം ഒഴിവാക്കലുമാണ് പ്രധാന ഉദ്ദേശമെന്നു ഡോ:സമീർ മേഹ്ത പറഞ്ഞൂ.

അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലുലു മാരിയട്ട് ഹോട്ടലിൽ വച്ചു നടത്തിയ സിമ്പോസിയത്തിന്റെ ഉൽഘാടനം മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ നിർവഹിച്ചു. പ്രൊഫസർ ഡോ. ടി.രാജേഷ്, പ്രൊഫസ്സർ ഡോ: ജയദീപ് സി. മേനോൻ, അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. ഹിഷാം അഹമദ് എന്നിവർ ഏകദിന സിമ്പോസിയത്തിൽ സംസാരിച്ചു.