- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഏഷ്യൻ കമ്മ്യൂണിറ്റി ഫുട്‌ബോൾ ടൂർണമെന്റ്: സെമിയിൽ ഇന്ന് ഇന്ത്യ നേപാളിനെ നേരിടും
ദോഹ: ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ സങ്കടിപ്പിക്കുന്ന മൂന്നാമത് ഏഷ്യൻ കമ്മ്യൂണിറ്റി ഫുട്‌ബോൾ ടൂർണമെന്റ് (എ.സി.എഫ്.ടി) ൽ ഇതാദ്യമായി ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ജോർദാൻ, ലബനാൻ, ജപ്പാൻ തുടങ്ങിയവർ അടങ്ങിയ ശക്തമായ ഗ്രൂപ്പിൽ നിന്നാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചിരിക്കുന്നത്. മുൻ ചാമ്പ്യന്മാരായ ജോര്ദാനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്തുക
ദോഹ: ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ സങ്കടിപ്പിക്കുന്ന മൂന്നാമത് ഏഷ്യൻ കമ്മ്യൂണിറ്റി ഫുട്‌ബോൾ ടൂർണമെന്റ് (എ.സി.എഫ്.ടി) ൽ ഇതാദ്യമായി ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു.
ജോർദാൻ, ലബനാൻ, ജപ്പാൻ തുടങ്ങിയവർ അടങ്ങിയ ശക്തമായ ഗ്രൂപ്പിൽ നിന്നാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചിരിക്കുന്നത്. മുൻ ചാമ്പ്യന്മാരായ ജോര്ദാനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്തുകൊണ്ട് തുടങ്ങിയ ഇന്ത്യ തുടർന്നു ഫിലിപ്പിൻസ് (10 :0), ജപ്പാൻ (3 : 0), തായ്‌ലാൻഡ് (10 : 0) എന്നിവരെ തോൽപിച്ചാണ് സെമി ബെർത്ത് ഉറപ്പിച്ചത്. ലബനാനെതിരെ 4 : 2 നു ഇന്ത്യ പരാജയപ്പെടുകയുണ്ടായി.
ഇന്ന് രാത്രി 8 മണിക്ക് ഖത്തർ സ്‌പോസ് ക്ലബ്ബിൽ വച്ച് നടക്കുന്ന സെമി ഫൈനലിൽ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ നേപാളിനെയാണ് ഇന്ത്യ നേരിടുന്നത്. കരുത്തരായ നേപാളിനെ നേരിടാൻ ഇന്ത്യ പൂർണ സജ്ജരാണെന്ന് ടീമിന്റെ ആഫ്രികൻ കോച്ച് നൂഹ് അറിയിച്ചു.ഈ ചരിത്ര മുഹൂർത്തത്തിൽ മാതൃരാജ്യത്തെ പിന്തുണക്കാൻ എല്ലാ ഇന്ത്യക്കാരും ഖത്തർ സ്‌പോര്ട്‌സ് ക്ലബ്ബിൽ എത്തിച്ചേരണമെന്നു ടീം മാനേജർ സഫീർ ചേന്നമങ്ങല്ലൂർ അഭ്യർത്തിച്ചു.