- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീനെ പിന്തുണച്ച അച്ചറഫ് ഹക്കീമിയെ അരങ്ങേറ്റത്തിൽ കൂവിവിളിച്ച് പി.എസ്.ജി. ആരാധകർ; മൊറോക്കൻ താരത്തെ അവഹേളിച്ചത് ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിനിടെ
ടെൽ അവീവ്: ഇന്റർ മിലാനിൽ നിന്ന് പുതിയ സീസണിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലെത്തിയ മൊറോക്കൻ താരം അച്ചറഫ് ഹക്കീമിയെ അരങ്ങേറ്റ മത്സരത്തിൽ കൂക്കിവിളിച്ച് പി.എസ്.ജി. ആരാധകർ. ഇസ്രയേൽ-ഫലസ്തീൻ വിഷയത്തിൽ ഫലസ്തീന് പിന്തുണ നൽകിയതിനാണ് യുവതാരത്തിനെതിരെ പി.എസ്.ജി. ആരാധകർ പ്രതിഷേധം ഉയർത്തിയത്.
ഇന്നലെ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ നടന്ന ലില്ലെയ്ക്കെതിരായ ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിനിടെയായിരുന്നു സംഭവങ്ങൾ. ഹക്കീമി പന്തു തൊടുമ്പോഴെല്ലാം ഗാലറിയിൽ നിന്നു കൂവൽ ഉയർന്നുകൊണ്ടേയിരുന്നു.
Achraf Hakimi booed in Tel Aviv. pic.twitter.com/Jg0kdU4Lou
- BNR (@brnrftbl) August 1, 2021
മത്സരത്തിൽ സെക്ക നേടിയ ഏക ഗോളിൽ ലില്ലെ പി.എസ്.ജിയെ തോൽപിച്ചിരുന്നു. ഇക്കഴിഞ്ഞ സീസൺ ഒടുവിലാണ് വമ്പൻ തുകയ്ക്ക് ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാനിൽ നിന്ന് ഹക്കീമിയെ പി.എസ്.ജി. സ്വന്തമാക്കിയത്.
സ്പോർട്സ് ഡെസ്ക്
Next Story