ബാബാ രാംദേവ് എന്ന തട്ടിപ്പു സന്യാസിയെ കുറിച്ച് ഞാൻ ആണ് കുറച്ചു വര്ഷം മുൻപ് ആദ്യമായി എഴുതിയത്.ഇയാളുടെ പതഞ്ജലി പോലും ക്രോണി കാപിറ്റൽ കമ്പനിയാണ്, ഇയാൾ ആരും കണക്കു കൂട്ടാത്ത ലെവലിൽ സമ്പത്തുണ്ടാക്കി ഗ്രാമ ഗ്രാമങ്ങളിൽ പോലും സംഘത്തിന്റെ മൂലധനം എത്തിക്കും, അതിലൂടെ രാഷ്ട്രീയ നിയന്ത്രണം ഏറ്റെടുക്കും എന്നെഴുതിയത് ഇപ്പോൾ ശെരിയായല്ലോ?

ഇന്ന് ഇവന്റെ പാർട്ണർ ആയ സ്ത്രീ പീഡന കേസിലെ പ്രതിയായ, തട്ടിപ്പു കേസിൽ ഇന്നും വിചാരണ നേരിടുന്ന വെറും 45 വയസിൽ 60000 കോടി ഉടമയായ ആചാര്യ ബാലകൃഷ്ണൻ പത്തു കൊല്ലം മുൻപ് നേപ്പാളിൽ നിന്നും വണ്ടിക്കൂലി ഇല്ലാതെ ഹരിദ്വാറിൽ വന്നു ചാടിയ ആളാണെന്നാലോചിക്കണം. പതഞ്ജലിയുടെ ഉത്പന്നങ്ങൾ നികുതി രഹിതമാക്കാൻ ആയിരുന്നു പ്രധാനമന്ത്രി പോലും യോഗ എന്ന് പറഞ്ഞു ഒറ്റ കാലിൽ തലകുത്തി നിൽക്കുന്ന പോസ് കാണിച്ചു യോഗ സ്ഥാപനങ്ങൾ നികുതി രഹിതമാക്കിയത്. ഇപ്പോൾ ഇയാൾ ഹോട്ടൽ രംഗത്തു കടന്നു.ഇതാ ഇനി വിദ്യാഭ്യാസ മേഖലയിൽ സ്‌കൂളുകൾ തുടങ്ങുന്നു.

ഇപ്പോൾ തന്നെ രാജ്യത്തെ ഏറ്റവും വളർച്ചയുള്ള ഏറ്റവും വലിയ എങഇഏ കമ്പനിയാണ് പതഞ്ജലി.വിറ്റുവരവ് 17000 കോടി ആയിട്ടും ഒരു രൂപ പോലും അയാളിൽ നിന്നും ആർക്കും നികുതി കിട്ടുന്നില്ല. യൂണിലിവർ,ഐ ടി സി പോകട്ടെ കുടുംബശ്രീ പോലും നികുതികൊടുക്കുമ്പോളാണെന്നോർക്കണം.പിന്നെ ഇടക്കിടക്ക് മറ്റുള്ളവരുടെ ഉത്പന്നങ്ങളിൽ കൊടിയ വിഷം എന്നൊക്കെ ഇയാൾ കേസുണ്ടാക്കിച്ചു അവർക്കു അതിഭീമ നഷ്ടം ഉണ്ടാക്കും.

ആദ്യം നെസ്റ്റലിയുടെ മാഗിയെ തകർത്തു. ഇപ്പോൾ കുറെ ആയുർവേദ കമ്പനികളെ ച്യവനപ്രാശം,മറ്റു ഹെൽത് സപ്ലിമെന്റിൽ സ്റ്റിറോയ്ഡ് എന്ന് പറഞ്ഞു കേസിലാക്കി. ഇയാളുടെ ആയുർവേദ മരുന്നുകളിൽ മൃഗക്കൊഴുപ്പേന്ന് പണ്ട് വൃന്ദാ കാരട്ട് തന്നെ കേസ് കൊടുത്തിരുന്നു. എന്തായോ എന്തോ? ഞാൻ കേട്ടത് ഇയാൾ ഗ്രാമീണ ബാങ്കിങ് എന്ന് പറഞ്ഞു സഹാറ മോഡലിൽ ഇറങ്ങുന്നു അത്രേ. അതായതു ഭാരതീയ യോഗ ബ്ളേഡ് അതിന്റെ ഉദ്ദേശം സഹകരണ മേഖലയെ തകർത് എവിടെ നിന്നോ ഇയാൾക്ക് കിട്ടുന്ന സ്ലാഷ് മണി ഞആക പോലും അറിയാതെ ഗ്രാമങ്ങളിൽ വിതരണം ചെയ്യാനാണ്. അതായതു ഗ്രാമങ്ങളിൽ സമാന്തര ഭരണകൂടം.

അടുത്ത തലമുറ എങ്ങിനെ ചിന്തക്കണം എന്ന് പോലും ഇവന്റെ പരട്ട യോഗ സ്‌കൂളിലെ സിലബസ് തീരുമാനിക്കും.മനുഷ്യന്റെ സമസ്ത മേഖലകളിലും ഒരു രൂപ പോലും നികുതിയുമില്ലാതെ നിഗൂഢമായി ഒരുത്തൻ പതിയെ കടന്നു വരുന്നു.ഇതൊന്നും കേരളത്തിൽ ആടിനെ പട്ടി കടിച്ചാൽ പട്ടിയുടെ പിന്നിൽ സി ഐ എ എന്ന് പറയുന്ന അതി വിപ്ലവകാരികൾ കാണുന്നില്ലേ ആവോ? ഇതിന്റെ വില സമൂഹം നാളെ കൊടുക്കാൻ ഇരിക്കുന്നതെ ഉള്ളൂ. ഇവനെ കേരളത്തിൽ നിന്നും പുറത്താക്കണം എന്ന് പുരോഗമന ചിന്തയുള്ള സഹ മലയാളികളോട് ഞാൻ ആവശ്യപ്പെടുന്നു.