- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രോളിയുടെ സഹായമില്ലാതെ സ്വന്തമായി ചിത്രത്തിൽ ഉടനീളം അമല ബൈക്ക് ഓടിച്ചു; തെന്നിന്ത്യൻ സിനിമയിൽ ആദ്യമായി ഹാർഡ്‌ലി ഡേവിഡ്‌സൺ ഓടിച്ചും നായിക; അച്ഛായൻസിലെ അമലാ പോളിന്റെ ഗെറ്റപ്പ് വെളിപ്പെടുത്തി പോസ്റ്റർ
കൊച്ചി: സാധാരണ കണ്ടുവരുന്ന നായികാസങ്കൽപ്പങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് റീത്ത. വ്യത്യസ്തവും സ്‌റ്റൈലിഷ് ലുക്കിലുമുള്ള കഥാപാത്രം. അച്ചായൻസ് എന്ന ചിത്രത്തിലെ അമലാ പോളിന്റെ ഗെറ്റപ്പ് വെളിപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറക്കി. ടോംബോയ് കഥാപാത്രം, പരുക്കൻ ലുക്കിൽ ആണ് അമല ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ആടുപുലിയാട്ടം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മൾടിസ്റ്റാർ ചിത്രമാണ് അച്ചായൻസ്. ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, ആദിൽ, സഞ്ജു ശിവറാം എന്നിവരാണ് സിനിമയിലെ നായകന്മാർ. ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് മറ്റൊരു നായിക. സൂപ്പർഹിറ്റ് തിരക്കഥാകൃത്തുക്കളായ സച്ചിേസതുവിലെ സേതുവാണ് അച്ചായൻസിന് തിരക്കഥ എഴുതുന്നത്. ചിത്രത്തിൽ അമല പോൾ ആരുടെയും നായിക അല്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ഏറെ ദുരൂഹുതകൾ നിറഞ്ഞ കഥാപാത്രമാണ് അമലയുേടതെന്നും ഈ കഥാപാത്രം അച്ചായൻസിലെ അഞ്ച് നായകകഥാപാത്രങ്ങളിൽ എത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളുമായാണ് സിനിമ മുന്നോട്ട് പോകുന്നതെ
കൊച്ചി: സാധാരണ കണ്ടുവരുന്ന നായികാസങ്കൽപ്പങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് റീത്ത. വ്യത്യസ്തവും സ്‌റ്റൈലിഷ് ലുക്കിലുമുള്ള കഥാപാത്രം. അച്ചായൻസ് എന്ന ചിത്രത്തിലെ അമലാ പോളിന്റെ ഗെറ്റപ്പ് വെളിപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറക്കി. ടോംബോയ് കഥാപാത്രം, പരുക്കൻ ലുക്കിൽ ആണ് അമല ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.
ആടുപുലിയാട്ടം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മൾടിസ്റ്റാർ ചിത്രമാണ് അച്ചായൻസ്. ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, ആദിൽ, സഞ്ജു ശിവറാം എന്നിവരാണ് സിനിമയിലെ നായകന്മാർ. ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് മറ്റൊരു നായിക. സൂപ്പർഹിറ്റ് തിരക്കഥാകൃത്തുക്കളായ സച്ചിേസതുവിലെ സേതുവാണ് അച്ചായൻസിന് തിരക്കഥ എഴുതുന്നത്.
ചിത്രത്തിൽ അമല പോൾ ആരുടെയും നായിക അല്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ഏറെ ദുരൂഹുതകൾ നിറഞ്ഞ കഥാപാത്രമാണ് അമലയുേടതെന്നും ഈ കഥാപാത്രം അച്ചായൻസിലെ അഞ്ച് നായകകഥാപാത്രങ്ങളിൽ എത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളുമായാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും സേതു പറയുന്നു.
ട്രോളിയുടെ സഹായമില്ലാതെ സ്വന്തമായാണ് ചിത്രത്തിൽ ഉടനീളം അമല ബൈക്ക് ഓടിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്ററിന് വേണ്ടിയാണെങ്കിലും യാതൊരു സഹായവുമില്ലാതെ അമല ആഡംബര ബൈക്കായ ഹാർഡ്‌ലി ഡേവിഡ്‌സൺ ഓടിക്കുകയായിരുന്നു. തെന്നിന്ത്യയിൽ തന്നെ സിനിമയിൽ ഹാർഡ്‌ലി ഓടിച്ച് ചിത്രീകരിച്ച ആദ്യ നടി അമല പോളാണെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.