ടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'അച്ചായൻസി'ന്റെ ട്രെയ്ലർ പുറത്തെത്തി. കട്ട ഹീറോയിസവും കോമഡിയുമായി ജയറാമിനൊപ്പം പ്രകാശ് രാജും ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനു സിത്താര, ശിവദ, അമല പോൾ എന്നിവർ നായികമാർ. അലപ്പം വേറിട്ട ഗെറ്റപ്പിലാണ് അമല ട്രെയിലറിലെത്തുന്നത്.പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് രതീഷ് വേഗയാണ്. പശ്ചാത്തല സംഗീതം ഗോപി സുന്ദർ. സേതു തിരക്കഥയൊരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് സി.കെ.പത്മകുമാർ.