തിങ്കൾ മുതൽ വെള്ളിവരെ, ആടും പുളിയാട്ടം എന്നീ ചിത്രങ്ങൾക്കു ശേഷം കണ്ണൻ താമരക്കുളം ജയറാം കൂട്ട് കെട്ടിന്റെ മൂന്നാമത്തെ സിനിമയാണ് അച്ചായൻസ്. ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ ലോഗോ ഉണ്ണിമുകുന്ദൻ പുറത്തുവിട്ടു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് താരം ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ ലോഗോ ആരാധകരുമായി പങ്കുവച്ചത്

മലയാളത്തിന്റെ യംഗ് സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ, ജയറാം കോളിവുഡ് നടൻ പ്രകാശ് രാജ,് ആദിൽ ഇബ്രാഹിം, ജേക്കബ് ഗ്രിഗറി, മംമ്ത മോഹൻദാസ്, അനു സിതാര എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന മൾട്ടി സ്്റ്റാർ ചിത്രമാണ് അച്ചായൻസ്.

അഞ്ച് നായകന്മാരുള്ള ഈ സിനിമയുടെ പ്രധാന പ്രത്യേക നായകപക്ഷത്തുള്ളവർ തന്നെ പ്രതിനായകന്മാരുമാകുന്നു എന്നതാണ്.ദേശീയ അവാർഡ് ജേതാവ് പ്രകാശ് രാജ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു എന്നതാണ്.