- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നിരസിച്ച 17-കാരന്റെ മുഖത്ത് ആസിഡ് ഒഴിച്ച് 16-കാരി; ആസിഡ് ആക്രമണത്തിന് ഇരയാകുന്ന ആദ്യ ആൺകുട്ടിയെന്ന് റിപ്പോർട്ടുകൾ; ബംഗ്ലാദേശിനെ ഞെട്ടിച്ച കാമുകനും കാമുകിയും ലോകമാധ്യമങ്ങളിൽ
ആസിഡ് ആക്രമണത്തിന്റെ ഇരകൾ ഏറെയുണ്ട്. പ്രണയം നിരസിച്ചതിനും ദാമ്പത്യപ്രശ്‌നങ്ങളുടെ പേരിലും ആക്രമണത്തിന് ഇരയായവർ. എന്നാൽ, എല്ലായ്‌പ്പോഴും ഇരയുടെ സ്ഥാനത്ത് സ്ത്രീകളോ പെൺകുട്ടികളോ ആണുണ്ടാവുക. ഇതാദ്യമായി ഒരു ആൺകുട്ടിയും ആസിഡ് ആക്രമണത്തിന് ഇരയായിരിക്കുന്നു. പ്രണയം നിരസിച്ചതിനാണ് ബംഗ്ലാദേശുകാരനായ 17-കാരന്റെ മുഖത്ത് 16-കാരി ആസിഡ് ഒഴിച്ചത്. ധാക്ക സ്വദേശിയായ മഹ്മൂദുൽ ഹൻ മറൂഫിനാണ് പ്രണയത്തിന്റെ പേരിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ദുരിതം പേറേണ്ടിവന്നത്. മുഖത്ത് മാരകമായി പൊള്ളലേറ്റ മഹ്മൂദുൽ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. ആക്രമണം നടത്തിയ പെൺകുട്ടിയെയും അവളുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസിഡ് സംഘടിപ്പിച്ചുകൊടുത്തത് അമ്മയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മുഖം മുഴുവനും പൊള്ളിയ മഹ്മൂദുലിന് വലതുതോളിലും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ കാഴ്ചശക്തിയെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നത് ഡോക്ടർമാർ പരിശോധിച്ചുവരുന്നുണ്ട്. കടുത്ത മാസസികാഘാതവും യുവാവിനെ തളർത്തിയതായി ഡോക്ടർമാർ പറയുന്നു. മഹ്മൂദിലിന്റെ മുഖത്
ആസിഡ് ആക്രമണത്തിന്റെ ഇരകൾ ഏറെയുണ്ട്. പ്രണയം നിരസിച്ചതിനും ദാമ്പത്യപ്രശ്‌നങ്ങളുടെ പേരിലും ആക്രമണത്തിന് ഇരയായവർ. എന്നാൽ, എല്ലായ്‌പ്പോഴും ഇരയുടെ സ്ഥാനത്ത് സ്ത്രീകളോ പെൺകുട്ടികളോ ആണുണ്ടാവുക. ഇതാദ്യമായി ഒരു ആൺകുട്ടിയും ആസിഡ് ആക്രമണത്തിന് ഇരയായിരിക്കുന്നു. പ്രണയം നിരസിച്ചതിനാണ് ബംഗ്ലാദേശുകാരനായ 17-കാരന്റെ മുഖത്ത് 16-കാരി ആസിഡ് ഒഴിച്ചത്.
ധാക്ക സ്വദേശിയായ മഹ്മൂദുൽ ഹൻ മറൂഫിനാണ് പ്രണയത്തിന്റെ പേരിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ദുരിതം പേറേണ്ടിവന്നത്. മുഖത്ത് മാരകമായി പൊള്ളലേറ്റ മഹ്മൂദുൽ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. ആക്രമണം നടത്തിയ പെൺകുട്ടിയെയും അവളുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസിഡ് സംഘടിപ്പിച്ചുകൊടുത്തത് അമ്മയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
മുഖം മുഴുവനും പൊള്ളിയ മഹ്മൂദുലിന് വലതുതോളിലും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ കാഴ്ചശക്തിയെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നത് ഡോക്ടർമാർ പരിശോധിച്ചുവരുന്നുണ്ട്. കടുത്ത മാസസികാഘാതവും യുവാവിനെ തളർത്തിയതായി ഡോക്ടർമാർ പറയുന്നു. മഹ്മൂദിലിന്റെ മുഖത്തെ പൊള്ളൽ ഭേദപ്പെടുത്താനാകുമെങ്കിലും ജീവിതകാലം മുഴുവൻ പാടുകൾ ശേഷിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.
വീട്ടിലേക്ക സുഹൃത്തുക്കൾക്കൊപ്പം നടന്നുവരവെ തെരുവിൽവച്ചാണ് പെൺകുട്ടി മഹ്മൂദിലിനെ ആക്രമിച്ചത്. മാസങ്ങളായി പെൺകുട്ടി മഹ്മൂദുലിന്റെ പുറകേ നടന്ന് പ്രണയാഭ്യർഥന നടത്തിയിരുന്നു. ഇക്കുറിയും മഹ്മൂദുൽ പറ്റില്ലെന്ന് പറഞ്ഞപ്പോൾ കൈയിൽ കരുതിയിരുന്ന ആസിഡ് അവന്റെ മുഖത്തേക്കൊഴിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ പെൺകുട്ടിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.