- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെഡ് ലൈറ്റിൽ വിൻഡോ താഴ്‌ത്തി കാത്ത് കിടക്കവെ എത്തിയ യുവാവ് ആസിഡ് ഒഴിച്ചു; ഏഷ്യൻ വംശജയായ ഈ യുവതിയുടെ മുഖം വികൃതമായി; ബന്ധുവായ യുവാവ് ഗുരുതരാവസ്ഥയിൽ
ഈസ്റ്റ് ലണ്ടനിലെ ബെക്ക്ടണിലൂടെ കാറിൽ സഞ്ചരിച്ചിരുന്ന ഏഷ്യൻ വംശജരായ യുവതിക്കും യുവാവിനും നേരെ ആസിഡ് ആക്രമണം. മാഞ്ചസ്റ്റർ മെറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ രേഷ്മ ഖാൻ (21)കസിനായ ജമീൽ മുഖ്താർ (37) എന്നിവർക്ക് നേരെയാണ് ആസിഡാക്രമണം നടന്നത്. റെഡ് ലൈറ്റിൽ വിൻഡോ താഴ്‌ത്തി കാത്ത് കിടക്കവെ ഓടിയെത്തിയ ഒരു യുവാവ് ഇവർക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. തൽഫലമായി രേഷ്മയുടെ മുഖം വികൃതമാവുകയും ബന്ധുവായ ജമീൽ ഗുരുതരാവസ്ഥയിലാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ആക്രമി ആസിഡുമായി കുതിച്ച് വരുന്നത് കണ്ടപ്പോൾ തങ്ങൾ കാർ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആക്രമണം നടന്നിരുന്നുവെന്നാണ് രേഷ്മ വെളിപ്പെടുത്തുന്നത്. വേദന സഹിക്കാനാവാതെ ഇരുവരും തുണി പോലും പറിച്ചെറിഞ്ഞ് എ 13ൽ മരണവെപ്രാളത്തോടെ ഓടി നടന്ന് പലരോടും വെള്ളം ചോദിച്ചിരുന്നു. തുടർന്ന് ദയാലുവായ ഒരു യാത്രക്കാരൻ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജമീൽ നിലവിൽ അബോധാവസ്ഥയിലാണ്. രേഷ്മയ്ക്ക് സ്‌കിൻ ഗ്രാഫ്റ്റ് ട്രീറ്റ്‌മെന്റ് നൽകിയിട്ടുണ്
ഈസ്റ്റ് ലണ്ടനിലെ ബെക്ക്ടണിലൂടെ കാറിൽ സഞ്ചരിച്ചിരുന്ന ഏഷ്യൻ വംശജരായ യുവതിക്കും യുവാവിനും നേരെ ആസിഡ് ആക്രമണം. മാഞ്ചസ്റ്റർ മെറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ രേഷ്മ ഖാൻ (21)കസിനായ ജമീൽ മുഖ്താർ (37) എന്നിവർക്ക് നേരെയാണ് ആസിഡാക്രമണം നടന്നത്. റെഡ് ലൈറ്റിൽ വിൻഡോ താഴ്‌ത്തി കാത്ത് കിടക്കവെ ഓടിയെത്തിയ ഒരു യുവാവ് ഇവർക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. തൽഫലമായി രേഷ്മയുടെ മുഖം വികൃതമാവുകയും ബന്ധുവായ ജമീൽ ഗുരുതരാവസ്ഥയിലാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
ആക്രമി ആസിഡുമായി കുതിച്ച് വരുന്നത് കണ്ടപ്പോൾ തങ്ങൾ കാർ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആക്രമണം നടന്നിരുന്നുവെന്നാണ് രേഷ്മ വെളിപ്പെടുത്തുന്നത്. വേദന സഹിക്കാനാവാതെ ഇരുവരും തുണി പോലും പറിച്ചെറിഞ്ഞ് എ 13ൽ മരണവെപ്രാളത്തോടെ ഓടി നടന്ന് പലരോടും വെള്ളം ചോദിച്ചിരുന്നു. തുടർന്ന് ദയാലുവായ ഒരു യാത്രക്കാരൻ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജമീൽ നിലവിൽ അബോധാവസ്ഥയിലാണ്. രേഷ്മയ്ക്ക് സ്‌കിൻ ഗ്രാഫ്റ്റ് ട്രീറ്റ്‌മെന്റ് നൽകിയിട്ടുണ്ട്. മെട്രൊപൊളിറ്റൻ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
നിനച്ചിരിക്കാതെ ഉണ്ടായ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്നും മുക്തയായിക്കൊണ്ടിരിക്കുന്ന രേഷ്മ തങ്ങളുടെ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചിട്ടുണ്ട്. ട്വിറ്ററിൽ ഇത്ത 6900 പ്രാവശ്യമാണ് രണ്ട് ദിവസത്തിനകം റീട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു സ്പായിൽ പോകാനും അതിന് ശേഷം ഭക്ഷണം കഴിക്കാനും ലക്ഷ്യമിട്ട് വളരെ സന്തോഷത്തോടെ പോകുമ്പോഴാണ് ജീവിതത്തെ നരകസമാനമാക്കുന്ന ആക്രമണം നടന്നിരിക്കുന്നതെന്ന് രേഷ്മ വെളിപ്പെടുത്തുന്നു. തന്റെ 21ാം ജന്മദിനത്തിന്റെ അന്നാണീ ദുരന്തം സംഭവിച്ചിരിക്കുന്നതെന്നും ഈ യുവതി വേദനയോടെ പറയുന്നു.
കഴിഞ്ഞ ഒമ്പത് മാസക്കാലമായി രേഷ്മ ഒരു എക്‌സേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി സൈപ്രസിലായിരുന്നു. അവിടെ നിന്നും മടങ്ങിയെത്തി ദിവസങ്ങൾക്കുള്ളിലാണ് ഈ ദുരന്തം ഇവരെ തേടിയെത്തിയിരിക്കുന്നത്. ജൂലൈ രണ്ടിന് പുതിയ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയായിരുന്നു ഈ യുവതി. എന്നാൽ ഈ ദുരന്തം സംഭവിച്ചതിനാൽ ജോലി ഇനി ലഭിക്കുമോയെന്ന് തന്നെ യാതൊരു ഉറപ്പുമില്ല.സംഭവത്തിന് ശേഷം ഇവരെ പൊതുജനങ്ങളാണ് ഈസ്റ്റ് ലണ്ടൻ ആശുപത്രിയിലെത്തിച്ചതെന്നും പിന്നീടാണ് തങ്ങളും ലണ്ടൻ ആംബുലൻസ് സർവീസുമെത്തിയതെന്നും മെട്രൊപൊളിറ്റൻ പൊലീസ് വക്താവ് വെളിപ്പെടുത്തുന്നു.