- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം: മകൻ അറസ്റ്റിൽ
അടിമാലി: പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് കേസിൽ മകൻ അറസ്റ്റിൽ. പഴമ്പിള്ളിച്ചാൽ പടയറ വീനീതിനെ(33)യാണ് സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. പൊള്ളലേറ്റ പിതാവ് ചന്ദ്രസേനൻ(60)അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.
കേടായ ടിവി നന്നാക്കണമെന്ന് ആച്ഛനോട് പറഞ്ഞപ്പോൾ നീ കൊണ്ടുപോയി നന്നാക്ക് എന്ന് പ്രതികരിച്ചെന്നും ഇതിൽ പ്രകോപിതനായി പിതാവിന്റെ ദേഹത്ത് റബ്ബർപാലിന് ഉറകൂടുന്നതിനായി ഉപയോഗിക്കുന്ന ആസിഡ് ഒഴിക്കുകയായിരുന്നെന്നുമാണ് വിനീത് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ചന്ദ്രസേനന്റെ അടുത്ത ബന്ധു സംഭവം നടന്ന ദിവസം വീട്ടിലെത്തിയെന്നും സ്ഥലം വീതം വയ്ക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായെന്നും ഇതിനെത്തുടർന്നായിരുന്നു ആക്രണമെന്നുമാണ് സൂചന. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്്.
മറുനാടന് മലയാളി ലേഖകന്.