- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോംബിനേക്കാളും തോക്കിനേക്കാളും വലിയ ആയുധമായി ബ്രിട്ടനിൽ ആസിഡ് വളരുന്നു; വിലക്കുറവും കൈയിൽ വയ്ക്കാൻ ലൈസൻസ് വേണ്ടെന്നതും ആസിഡ് ആക്രമണം വർധിപ്പിക്കുന്നു
ലണ്ടൻ: സമീപകാലത്തായി ബ്രിട്ടനിൽ ആസിഡ് ആക്രമണങ്ങൾ മുമ്പില്ലാത്ത വിധത്തിൽ പെരുകി വരുകയാണ്. ബോംബിനേക്കാളും തോക്കിനേക്കാളും വലിയ ആയുധമായിട്ടാണ് ആസിഡ് വളർന്ന് കൊണ്ടിരിക്കുന്നത്. വിലക്കുറവും കൈയിൽ വയ്ക്കാൻ ലൈസൻസ് വേണ്ടെന്നതും അനായാസം ലഭിക്കുമെന്നതും ആസിഡ് ആക്രമണം വർധിപ്പിക്കാൻ കാരണമാകുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനാലാണ് ആസിഡ് ഉപയോഗിച്ച് കൊണ്ടുള്ള ആക്രമണങ്ങൾ തങ്ങൾ നടത്തുന്നതെന്ന് ചില ഗ്യാങ് ലീഡർമാർ തന്നെ രഹസ്യമായി വെളിപ്പെടുത്തുന്നുണ്ട്. ബ്രിട്ടനിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇത്തരം ആക്രമണങ്ങളിൽ ഇതിന് മുമ്പില്ലാത്ത വിധത്തിലുള്ള വർധനവാണുണ്ടായിരിക്കുന്നത്. ആസിഡ് ആക്രമണം അൽപം അകലെ നിന്ന് പോലും നടത്താമെന്നതിനാൽ ഇതിനെ തുടർന്ന് ആക്രമികൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാമെന്നതും ഇതിന്റെ പ്രചാരം വർധിക്കാൻ കാരണമായിരിക്കുന്നു. സംശയകരമായ സാഹചര്യങ്ങളിൽ തോക്കോ, കത്തിയോ കൈയിൽ വച്ചാൽ അത് ക്രിമിനൽ കുറ്റമായി കേസ് ചാർജ് ചെയ്യാറുണ്ട്.എന്നാൽ ആസിഡ് കൈവശം വയ്ക്കുന്നവർക്കെതിരെ ഇത്തരത്തിലുള്ള യാതൊരു നിയമനടപടികളും സ്വീകരിക
ലണ്ടൻ: സമീപകാലത്തായി ബ്രിട്ടനിൽ ആസിഡ് ആക്രമണങ്ങൾ മുമ്പില്ലാത്ത വിധത്തിൽ പെരുകി വരുകയാണ്. ബോംബിനേക്കാളും തോക്കിനേക്കാളും വലിയ ആയുധമായിട്ടാണ് ആസിഡ് വളർന്ന് കൊണ്ടിരിക്കുന്നത്. വിലക്കുറവും കൈയിൽ വയ്ക്കാൻ ലൈസൻസ് വേണ്ടെന്നതും അനായാസം ലഭിക്കുമെന്നതും ആസിഡ് ആക്രമണം വർധിപ്പിക്കാൻ കാരണമാകുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനാലാണ് ആസിഡ് ഉപയോഗിച്ച് കൊണ്ടുള്ള ആക്രമണങ്ങൾ തങ്ങൾ നടത്തുന്നതെന്ന് ചില ഗ്യാങ് ലീഡർമാർ തന്നെ രഹസ്യമായി വെളിപ്പെടുത്തുന്നുണ്ട്. ബ്രിട്ടനിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇത്തരം ആക്രമണങ്ങളിൽ ഇതിന് മുമ്പില്ലാത്ത വിധത്തിലുള്ള വർധനവാണുണ്ടായിരിക്കുന്നത്.
ആസിഡ് ആക്രമണം അൽപം അകലെ നിന്ന് പോലും നടത്താമെന്നതിനാൽ ഇതിനെ തുടർന്ന് ആക്രമികൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാമെന്നതും ഇതിന്റെ പ്രചാരം വർധിക്കാൻ കാരണമായിരിക്കുന്നു. സംശയകരമായ സാഹചര്യങ്ങളിൽ തോക്കോ, കത്തിയോ കൈയിൽ വച്ചാൽ അത് ക്രിമിനൽ കുറ്റമായി കേസ് ചാർജ് ചെയ്യാറുണ്ട്.എന്നാൽ ആസിഡ് കൈവശം വയ്ക്കുന്നവർക്കെതിരെ ഇത്തരത്തിലുള്ള യാതൊരു നിയമനടപടികളും സ്വീകരിക്കുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. എന്തിനേറെ പറയുന്നു പൊലീസിന് നേരെ വരെ ഏറ്റവും അനായാസമായി ആക്രമണം നടത്തി രക്ഷപ്പെടുന്നതിനുള്ള വഴിയായി ചില ഗുണ്ടകൾ ആസിഡ് ഉപയോഗിക്കുന്ന കാര്യം പരിഗണിച്ച് വരുന്നുണ്ട്.
ആസിഡ് ആക്രമണങ്ങൾ പെരുകുന്നതിന്റെ പശ്ചാത്തലത്തിൽ നോർത്ത്, ഈസ്റ്റ് ലണ്ടനുകളിൽ അഞ്ച് റെയ്ഡുകളായിരുന്നു കഴിഞ്ഞ ആഴ്ച നടന്നിരുന്നത്. ഇതിൽ ആസിഡ് ശേഖരങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. തങ്ങളുടെ മോട്ടോർബൈക്കുകളിലെത്തി വിവിധ ഇടങ്ങളിൽ ആക്രമണം നടത്താൻ ഇത് കൈവശം വച്ചവർ ഒരുങ്ങുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള മോപ്പഡ് ഗ്യാഗുകൾ ലണ്ടനിൽ സമീപകാലത്ത് പെരുകുകയാണ്. ഈ വിധത്തിൽ കാൽനടയാത്രക്കാർക്ക് നേരെയും ഇരുചക്രവാഹന യാത്രക്കാർക്ക് നേരെയും അപ്രതീക്ഷിതമായ ആക്രമണം നടത്തുന്ന ഇവർ യാത്രക്കാരിൽ നിന്നും മൊബൈൽ ഫോണുകളും ആഭരണങ്ങും പണവും തട്ടിയെടുക്കുന്നുണ്ട്.
2017ന്റെ തുടക്കത്തിലെ നാല് മാസങ്ങളിൽ 114 ആസിഡ് ആക്രമണങ്ങളായിരുന്നു ലണ്ടനിൽ ഉണ്ടായിരുന്നത്. 2016ൽ മൊത്തം 455 ആസിഡ് ആക്രമണങ്ങൾ നടന്നിരുന്നു. അതായത് ഇക്കാര്യത്തിൽ ഒരു വർഷത്തിനിടെ 74 ശതമാനം വർധനവുണ്ടായിരിക്കുന്നു. ഇവയിൽ ഭൂരിഭാഗം ആക്രമണങ്ങളും കിഴക്കൻ ലണ്ടനിലാണ് നടന്നിരിക്കുന്നത്. ഇക്കാര്യത്തിൽ ഏറ്റവും അപകടകരമായ പ്രദേശം ന്യൂഹാമാണ്. ഇവിടെ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ രാജ്യത്തെ ഏറ്റവും കൂടുതൽ ആസിഡ് ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ഇവിടെയാണ് രാജ്യത്ത് ആനുപാതികമായി ഏറ്റവും കൂടുതൽ യുവജനങ്ങളുള്ളത്. ഇവിടുത്തെ ജനതയിൽ 25 ശതമാനവും 18 കാരാണ്. ഇവരിൽ നിരവധി പേർ തട്ടിപ്പ് സംഘങ്ങളിലും കവർച്ചാ സംഘങ്ങളിലും എത്തിപ്പെടുന്നുമുണ്ട്. സമീപകാലത്തായി ഇത്തരം ആസിഡ് ആക്രമണങ്ങൾ വർധിച്ചിരിക്കുന്നതിനാൽ ഇവയെ കർക്കശമായി നിയന്ത്രിക്കുന്നതിനായി ആസിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദേശങ്ങളും നിയമങ്ങളും നടപ്പിലാക്കാൻ ഹോം ഓഫീസും പ്രധാനമന്ത്രിയും ആലോചിക്കുന്നുണ്ട്.