അടിമാലി :ആസിഡ് ആക്രമണ കേസിലെ പ്രതി ഷീബയെ അൽപ്പം മുമ്പ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. സംഭവത്തിനു ശേഷം പള്ളി മുറ്റത്തുനിന്നും ഇറങ്ങിയ ഷീബ ഓടിപ്പോകുന്നതു കണ്ടെന്ന് ദൃസാക്ഷി മൊഴി നൽകിയിരുന്നു. തെളിവെടുപ്പിൽ ഇയാൾ ഷീബയെ തിരിച്ചറിഞ്ഞു.

ആസിഡ് വാങ്ങിയത് മുരിക്കാശേരിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നാണെന്നാണ് ഷിബ പൊലീസിനെ അറിയിച്ചിരുന്നത്. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇരുമ്പുപാലത്തെ തെളിവെടുപ്പിനു ശേഷം പൊലീസ് സംഘം ഷിബയുമായി മുരിക്കാശേരിക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് റിമാന്റിലായിരുന്ന ഷീബയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയത്.