- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ ട്യൂബ് സ്റ്റേഷനിലും ഷോപ്പിങ് കോംപ്ലക്സിലും ആസിഡ് പ്രയോഗിച്ച് ഭീകരരുടെ ഓട്ടപ്രദക്ഷിണം; എട്ട് പേർക്ക് പൊള്ളലേറ്റു; മോട്ടോർവേയിലെ ആസിഡ് പ്രയോഗത്തിന് പിന്നാലെ വ്യക്തികളെ നേരിട്ട് ലക്ഷ്യം വെച്ച് ഭീകരർ: ഏത് നിമിഷവും വീണ്ടുമൊരു ആക്രമണ സാധ്യത മുന്നിൽ കണ്ട് ഭീതിയോടെ ബ്രിട്ടൻ
ലണ്ടൻ: ബ്രിട്ടനിലെ മോട്ടോർവേകളിൽ ആസിഡ് ഒഴിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീകരർ കടുത്ത ഭീതിയാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ അവർ ആളുകളെ നേരിട്ട് ആസിഡ് ആക്രമണത്തിന് വിധേയരാക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ സംഭവങ്ങൾ വെളിപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമെന്നോണം ലണ്ടൻ നഗരത്തിലെ സ്ട്രാഫോർഡ് ട്യൂബ് സ്റ്റേഷനിലും ഷോപ്പിങ് കോംപ്ലക്സിലും ആസിഡ് പ്രയോഗിച്ച് ഭീകരർ ഇന്നലെ ഓടി രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. പ്രസ്തുത ആക്രമണത്തിൽ എട്ട് പേർക്കാണ് പൊള്ളലേറ്റിരിക്കുന്നത്. ഒരു സംഘം ഭീകരർ ഇവിടങ്ങളിലെത്തി ജനക്കൂട്ടത്തിന് നേരെ ആസിഡ് സ്പ്രേ ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് രാജ്യത്ത് കനത്ത ഭീതിയാണ് പരന്നിരിക്കുന്നത്. സ്ട്രാഫോർഡിലെ ട്യൂബ് സ്റ്റേഷന് തൊട്ടടുത്തുള്ള സ്ട്രാഫോർഡ് ഷോപ്പിങ് സെന്ററിൽ രാത്രി എട്ട് മണിക്കായിരുന്നു ആക്രമണം അരങ്ങേറിയിരുന്നത്. സ്ട്രാഫോർഡ് സ്റ്റേഷനിൽ പൊള്ളലേറ്റ ഇരകളെ പൊലീസ് പരിചരിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇവിടെ നിലത്ത് വെളുത്ത നിറത്തിലുള്ള ഒരു വസ്തു
ലണ്ടൻ: ബ്രിട്ടനിലെ മോട്ടോർവേകളിൽ ആസിഡ് ഒഴിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീകരർ കടുത്ത ഭീതിയാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ അവർ ആളുകളെ നേരിട്ട് ആസിഡ് ആക്രമണത്തിന് വിധേയരാക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ സംഭവങ്ങൾ വെളിപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമെന്നോണം ലണ്ടൻ നഗരത്തിലെ സ്ട്രാഫോർഡ് ട്യൂബ് സ്റ്റേഷനിലും ഷോപ്പിങ് കോംപ്ലക്സിലും ആസിഡ് പ്രയോഗിച്ച് ഭീകരർ ഇന്നലെ ഓടി രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. പ്രസ്തുത ആക്രമണത്തിൽ എട്ട് പേർക്കാണ് പൊള്ളലേറ്റിരിക്കുന്നത്. ഒരു സംഘം ഭീകരർ ഇവിടങ്ങളിലെത്തി ജനക്കൂട്ടത്തിന് നേരെ ആസിഡ് സ്പ്രേ ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് രാജ്യത്ത് കനത്ത ഭീതിയാണ് പരന്നിരിക്കുന്നത്.
സ്ട്രാഫോർഡിലെ ട്യൂബ് സ്റ്റേഷന് തൊട്ടടുത്തുള്ള സ്ട്രാഫോർഡ് ഷോപ്പിങ് സെന്ററിൽ രാത്രി എട്ട് മണിക്കായിരുന്നു ആക്രമണം അരങ്ങേറിയിരുന്നത്. സ്ട്രാഫോർഡ് സ്റ്റേഷനിൽ പൊള്ളലേറ്റ ഇരകളെ പൊലീസ് പരിചരിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇവിടെ നിലത്ത് വെളുത്ത നിറത്തിലുള്ള ഒരു വസ്തു ചിതറിക്കിടക്കുന്നതും കാണാം. ആക്രമണത്തെ തുടർന്ന് ജനക്കൂട്ടം പരിഭ്രാന്തരാവുകയും ആസിഡ് വീണ് പൊള്ളലേറ്റവർ മുഖവും മറ്റും കഴുകാൻ പരക്കം പായുന്നതും കാണാമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്.
ആസിഡ് വീണ് കണ്ണ് കാണുന്നില്ലെന്ന് പരിഭ്രമത്തോടെ പറഞ്ഞ് കരയുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ ഈ ആസിഡ് ആക്രമണം തീവ്രവാദവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നതെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൗമാരക്കാരായ ചിലർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഇവിടെ ആസിഡ് വലിച്ചെറിയപ്പെട്ടതെന്നാണ് ചില ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. മുഖം കഴുകാനായി റസ്റ്റോറന്റിനകത്തേക്ക് രണ്ട് പേർ ഓടി വന്നിരുന്നുവെന്നാണ് ഇവിടുത്തെ ഒരു ബർഗർ കിങ് അസിസ്റ്റന്റ് മാനേജർ വെളിപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തെ തുടർന്ന് കാറുകളിൽ പാരാമെഡിക്സുകളെയും ആംബുലൻസ് സംഘത്തെയും ഒരു ഇൻസിഡന്റ് റെസ്പോൺസ് ഓഫീസറെയും ഹസാർഡസ് ഏരിയ റെസ്പോൺസ് ടീമിനെയും അയച്ചിരുന്നുവെന്നാണ് ലണ്ടൻ ആംബുലൻസ് സർവീസ് പറയുന്നത്.രാത്രി എട്ട് മണിയോടെയാണ് തങ്ങളെ സ്ട്രാഫോർഡ് ഷോപ്പിങ് സെന്റർ പ്രദേശത്തേക്ക് വിളിച്ചതെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് പ്രതികരിച്ചിരിക്കുന്നത്. ലണ്ടൻ ഫയർ ബ്രിഗേഡും ഇവിടെയെത്തിയിരുന്നു. ആസിഡ് ആക്രമണത്തിൽവിവിധ ഇടങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നുവെന്നും പൊലീസ് പറയുന്നു.
സ്ട്രാഫോർഡ് ഷോപ്പിങ് സെന്ററിൽ നിന്നും വെറും 200 യാർഡുകൾ മാത്രം അകലെയുള്ള വെസ്റ്റ് ഫീൽഡ് ഷോപ്പിങ് സെന്ററിലും ആക്രമണം നടന്നിരുന്നു. സമീപവർഷങ്ങളിലായി ബ്രിട്ടനിൽ ആസിഡ്ആക്രമണങ്ങൾ വർധിച്ച് വന്നതിനാൽ അത് തടയിടുന്നതിനുള്ള നിയമം കർക്കശമാക്കിയിരിക്കുകയാണ്. ഇതനുസരിച്ച് ആസിഡുമായി ആരെങ്കിലും പിടിയിലായാൽ അതിനെ തോക്കുമായും കത്തിയുമായും പിടിയിലാവുന്നതിന് സമാനമായിട്ടാണ് പരിഗണിക്കുന്നത്. ഇവർക്ക് 4 വർഷത്തോളം ജയിൽ ശിക്ഷ കിട്ടാനുള്ള വകുപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ആസിഡ് പ്രയോഗം നടത്തുന്നവർക്ക് ആജീവനാന്തം തടവ് ശിക്ഷയും ലഭിക്കും.