- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ചൈൽഡ് കെയർ ചെലവ് ഏറ്റവും കൂടുതൽ കാൻബറയിൽ; ചൈൽഡ് കെയർ സെന്ററുകൾ ചൂഷണ കേന്ദ്രങ്ങളാകുന്നുവെന്നും റിപ്പോർട്ട്
കാൻബറ: ചൈൽഡ് കെയർ ചെലവുകൾ രാജ്യത്ത് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് കാൻബറയിലാണെന്ന് റിപ്പോർട്ട്. പ്രൊഡക്ടിവിറ്റി കമ്മീഷന്റെ റിപ്പോർട്ടിലാണ് ആഴ്ചയിൽ 463 ഡോളർ ലോംഗ് ചൈൽഡ് കെയർ ഇനത്തിൽ ഒരു കുടുംബത്തിന് ചെലവാകുന്നതായി കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തുള്ള ശരാശരി ചൈൽഡ് കെയറിനേക്കാൾ 78 ഡോളറും ന്യൂ സൗത്ത് വേൽസിലുള്ളതിനെക്കാൾ 47 ഡോളറും അധ
കാൻബറ: ചൈൽഡ് കെയർ ചെലവുകൾ രാജ്യത്ത് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് കാൻബറയിലാണെന്ന് റിപ്പോർട്ട്. പ്രൊഡക്ടിവിറ്റി കമ്മീഷന്റെ റിപ്പോർട്ടിലാണ് ആഴ്ചയിൽ 463 ഡോളർ ലോംഗ് ചൈൽഡ് കെയർ ഇനത്തിൽ ഒരു കുടുംബത്തിന് ചെലവാകുന്നതായി കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തുള്ള ശരാശരി ചൈൽഡ് കെയറിനേക്കാൾ 78 ഡോളറും ന്യൂ സൗത്ത് വേൽസിലുള്ളതിനെക്കാൾ 47 ഡോളറും അധികമാണിത്.
ചൈൽഡ് കെയർ ഇനത്തിൽ മുൻ വർഷം 442 ഡോളർ ആയിരുന്നതാണ് ഈ വർഷം 463 ഡോളറായി ഉയർന്നത്. കാൻബറ കുടുംബങ്ങൾക്ക് ചൈൽഡ് കെയറിന് ഇത്രയേറെ തുക ചെലവാകുന്നത് പഠന വിഷയമാക്കണമെന്നാണ് എസിടി എഡ്യൂക്കേഷൻ മിനിസ്റ്റർ ജോയ് ബർച്ച് പറയുന്നത്. ന്യൂ സൗത്ത് വേൽസിനേക്കാളും രാജ്യത്തെ മറ്റ് മെട്രോപൊലീറ്റൻ സിറ്റിയേക്കാളും അധികമായി ചൈൽഡ് കെയറിന് കാൻബറയിൽ ചെലവാകുന്നത് ന്യായീകരിക്കാൻ പറ്റുന്നതല്ല. ഏത് ഇനത്തിലാണ് ഇത്രയും ചെലവു വരുന്നതെന്ന് കണ്ടത്തേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചൈൽഡ് കെയറിൽ മാത്രമല്ല, പ്രീസ്കൂളിൽ പോകുന്ന കുട്ടികൾക്കും ചെറിയ ക്ലാസുകളിലുള്ള കുട്ടികൾക്കുമുള്ള ചെലവ് രാജ്യത്തെ മറ്റു മേഖലകളെക്കാൾ അധികമാണിവിടെന്ന് റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. കാൻബറയിലെ കുടുംബങ്ങൾ അവരുടെ വരുമാനത്തിന്റെ 15 ശതമാനത്തോളം ചൈൽഡ് കെയറിനായി ചെലവഴിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. പന്ത്രണ്ടുവയസിൽ താഴെയുള്ള കുട്ടികളിൽ 40 ശതമാനത്തോളം പേർ ചൈൽഡ് കെയറിൽ പോകുന്നുണ്ട്.
അതേസമയം ചില ചൈൽഡ് കെയർ സെന്ററുകൾ ചൂഷണത്തിന്റെ കേന്ദ്രങ്ങളായി മാറുന്നുവെന്ന പരാതിയും വ്യാപകമായിട്ടുണ്ട്. കുട്ടികൾക്ക് ഒരു സീറ്റ് ലഭിക്കുന്നതിനായി 1500 ഡോളർ വരെയാണ് ചില ചൈൽഡ് കെയറുകൾ ഈടാക്കുന്നത്. ഏതെങ്കിലും കാരണവശാൽ കുട്ടിക്ക് ഇവിടെ അഡ്മിഷൻ ആവശ്യമില്ലാതെ വന്നാൽ പണം തിരികെ നൽകുകയില്ലെന്നുമാണ് പരക്കെ ഉയർന്നിരിക്കുന്ന പരാതി. സീറ്റ് മുൻകൂട്ടി ലഭിക്കുന്നതിന് റിസർവേഷൻ ഫീസായി ചില ചൈൽഡ് കെയർ സെന്ററുകൾ 400 ഡോളറും ഈടാക്കുന്നുണ്ട്.