- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറിയിലുള്ളവർക്ക് ഇലക്ട്രിസിറ്റി ബില്ലിൽ വൻ കുറവ്; അടുത്ത വർഷം മുതൽ 180 ഡോളറിന്റെ ലാഭം
മെൽബൺ: ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറിയിലുള്ളവർക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ ഇലക്ട്രിസിറ്റി ബില്ലിൽ വൻ കുറവ് അനുഭവപ്പെടുമെന്ന് റിപ്പോർട്ട്. ഓസ്‌ട്രേലിയൻ എനർജി റെഗുലേറ്റർ (എഇആർ) നടപ്പിലാക്കുന്ന പുതിയ തീരുമാനത്തെത്തുടർന്നാണ് എസിടിയിലുള്ളവർക്ക് ഇലക്ട്രിസിറ്റി ബില്ലിൽ കുറവ് വരുന്നത്. എനർജി സപ്ലൈയറായ ആക്ട്യൂ എജിഎല്ലിൽ നിന
മെൽബൺ: ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറിയിലുള്ളവർക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ ഇലക്ട്രിസിറ്റി ബില്ലിൽ വൻ കുറവ് അനുഭവപ്പെടുമെന്ന് റിപ്പോർട്ട്. ഓസ്‌ട്രേലിയൻ എനർജി റെഗുലേറ്റർ (എഇആർ) നടപ്പിലാക്കുന്ന പുതിയ തീരുമാനത്തെത്തുടർന്നാണ് എസിടിയിലുള്ളവർക്ക് ഇലക്ട്രിസിറ്റി ബില്ലിൽ കുറവ് വരുന്നത്.
എനർജി സപ്ലൈയറായ ആക്ട്യൂ എജിഎല്ലിൽ നിന്നു വ്യത്യസ്തമായി കസ്റ്റമേഴ്‌സിൽ നിന്നുള്ള പിരിവ് കുറയ്ക്കാനാണ് എനർജി റെഗുലേറ്റർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ നടപടി ആക്ട്യൂ എജിഎല്ലിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. റെഗുലേറ്ററിന്റെ നടപടി എസിടിയിലെ പവർ സപ്ലൈയുടെ വിശ്വാസ്യതയേയും സുരക്ഷിതത്വത്തേയും ബാധിക്കുമെന്നാണ് ആക്ട്യൂ എജിഎൽ പറയുന്നത്.
വീടുകൾക്കുള്ള വൈദ്യുതി ബില്ലിൽ മാത്രമല്ല, ചെറുകിട ബിസിനസുകാർക്കും അവരുടെ ഇലക്ട്രിസിറ്റി ബില്ലിൽ ഒരു വർഷം 270 ഡോളറിന്റെ കുറവും ഉണ്ടാകുമെന്നണ് പറയുന്നത്. വൈദ്യുതിയുടെ ഡിമാൻഡ് ഓരോ വർഷവും കുറയുകയാണെന്നും അതുകൊണ്ടു തന്നെ നെറ്റ് വർക്കിൽ ഏറെ മുതൽമുടക്കിന്റെ ആവശ്യം വരുന്നില്ലെന്നും എഇആർ ചെയർപേഴ്‌സൺ പൗള കോൺബോയ് വ്യക്തമാക്കുന്നു.
വൈദ്യുതി വിതരണത്തിനുള്ള ചെലവു കുറഞ്ഞതോടെ കസ്റ്റമേഴ്‌സിന് കുറഞ്ഞ ചെലവിൽ വൈദ്യുതി നൽകാൻ സാധിക്കുന്നതുകൊണ്ടാണ് ബില്ലിൽ കുറവു വരുന്നതെന്നും പൗള കോൺബോയ് ചൂണ്ടിക്കാട്ടി. എഇആറിന്റെ കണക്കനുസരിച്ച് 263 മില്യൺ ഡോളറിന്റെ മുടക്കുമുതലും പ്രവർത്തന ചെലവിലേക്ക് 241 മില്യൺ ഡോളറുമാണ് 2014-19 കാലഘട്ടത്തിലേക്ക് ആക്ട്യൂ എജിഎല്ലിന് വകയിരുത്തിയിരിക്കുന്നത്. ആക്ട്യൂ എജിഎൽ കണക്കാക്കിയിരിക്കുന്നതിലും 36 ശതമാനവും 40 ശതമാനവും കുറവാണ് എജആറിന്റെ കണക്കിൽ.