തിരുവനന്തപുരം: കളം 2015 ന്റെ വിജയത്തെ തുടർന്ന് അഭിനയ പ്രേമികളുടെയും നാടകപ്രവർത്തകരുടെയും ആവശ്യപ്രകാരം രംഗകലാ പഠനകേന്ദ്രമായ തിരുവരങ്ങ്, മുതിർന്നവർക്കായി രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. നാടക സിനിമാ രംഗത്തെ പ്രമുഖർ നയിക്കുന്ന 'കളം' അഭിനയ വിദ്യാലയം ഞായറാഴ്ചകളിൽ തിരുവനന്തപുരം മേട്ടുക്കട എൽ.പി.സ്‌കൂൾ അങ്കണത്തിൽ വച്ചായിരിക്കും സംഘടിപ്പിക്കുക. മാസത്തിൽ എല്ലാ ഞായറാഴ്ചകളിലും മുതിർന്നവർക്കായി ക്ലാസ്സുകൾ ഉണ്ടായിരിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മാർച്ച് 14 നു മുൻപ് നിശ്ചിത ഫോമിൽ അപേഷ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന മുപ്പതു പേർക്ക് കളത്തിൽ അവസരം ലഭിക്കും. താൽപ്പര്യമുള്ളവർ വരുന്ന ഞായറാഴ്ച മേട്ടുക്കട എൽ.പി.സ്‌കൂളിൽ രാവിലെ പത്തു മണിക്ക് എത്തിച്ചേരണം എന്ന് കളം ഓണററി ഡയറക്ടർ പ്രശാന്ത് നാരായണൻ അറിയിച്ചു.