- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പികെ ശശി എംഎൽഎയ്ക്ക് എതിരെ ഉടൻ നടപടിയെന്ന് സിപിഎം; അന്വേഷണം പുരോഗമിക്കുന്നുവെന്നും എംഎൽഎയെ സംരക്ഷിക്കില്ലെന്നും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള; പൊലീസിന് പരാതി കൈമാറാത്തത് പെൺകുട്ടിയുടെ പേരുൾപ്പടെയുള്ള വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ; വനിതാ കമ്മീഷനുൾപ്പടെ പരാതി കൈമാറേണ്ടത് പെൺകുട്ടി തന്നെയെന്നും എസ്ആർപി
ഡൽഹി: പി.കെ.ശശി എംഎൽഎ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ നടപടി വൈകില്ലെന്നും എംഎൽഎയെ സംരക്ഷിക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള വ്യക്തമാക്കി. പെൺകുട്ടിയുടെ പരാതി പാർട്ടിയുടെ സംസ്ഥാന, കേന്ദ്ര ഘടകങ്ങൾ പൂഴ്‌ത്തി വച്ചിട്ടില്ല. എന്നാൽ പെൺകുട്ടിയുടെ പരാതി പൊലീസിന് കൈമാറാൻ പാർട്ടിക്ക് കഴിയില്ല. പരാതിക്കാരിയുടെ പേരും മറ്റും വെളിപ്പെടുത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ല. പരാതി പെൺകുട്ടി തന്നെ പൊലീസിന് കൈമാറട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. പെൺകുട്ടിയുടെ പരാതി ലഭിച്ചപ്പോൾ തന്നെ ഇക്കാര്യം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തിരുന്നു. എന്നാൽ നേരത്തെ തന്നെ ഇക്കാര്യത്തിൽ പരാതി ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നുമാണ് സംസ്ഥാന ഘടകം നിലപാട് അറിയിച്ചത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായ കമ്മിറ്റിയാണ് പെൺകുട്ടിയുടെ പരാതി അന്വേഷിക്കുന്നതെന്നും സംസ്ഥാന ഘടകം അറിയിച്ചു. പെൺകുട്ടിയുടെ പരാതി നിയമസംവിധാനങ്ങൾ കൈമാറേണ്ടത് തന്നെയാണ്. ഇതിനുള്ള ശക്തമായ തെളിവുകളും
ഡൽഹി: പി.കെ.ശശി എംഎൽഎ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ നടപടി വൈകില്ലെന്നും എംഎൽഎയെ സംരക്ഷിക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള വ്യക്തമാക്കി. പെൺകുട്ടിയുടെ പരാതി പാർട്ടിയുടെ സംസ്ഥാന, കേന്ദ്ര ഘടകങ്ങൾ പൂഴ്‌ത്തി വച്ചിട്ടില്ല. എന്നാൽ പെൺകുട്ടിയുടെ പരാതി പൊലീസിന് കൈമാറാൻ പാർട്ടിക്ക് കഴിയില്ല. പരാതിക്കാരിയുടെ പേരും മറ്റും വെളിപ്പെടുത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ല. പരാതി പെൺകുട്ടി തന്നെ പൊലീസിന് കൈമാറട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
പെൺകുട്ടിയുടെ പരാതി ലഭിച്ചപ്പോൾ തന്നെ ഇക്കാര്യം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തിരുന്നു. എന്നാൽ നേരത്തെ തന്നെ ഇക്കാര്യത്തിൽ പരാതി ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നുമാണ് സംസ്ഥാന ഘടകം നിലപാട് അറിയിച്ചത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായ കമ്മിറ്റിയാണ് പെൺകുട്ടിയുടെ പരാതി അന്വേഷിക്കുന്നതെന്നും സംസ്ഥാന ഘടകം അറിയിച്ചു.
പെൺകുട്ടിയുടെ പരാതി നിയമസംവിധാനങ്ങൾ കൈമാറേണ്ടത് തന്നെയാണ്. ഇതിനുള്ള ശക്തമായ തെളിവുകളും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാർട്ടി തയ്യാറല്ല. അതിനാൽ പെൺകുട്ടി തന്നെ പൊലീസിനെ സമീപിക്കുകയാണ് വേണ്ടത്. കുറ്റക്കാരായ ആരെയും പാർട്ടി സംരക്ഷിക്കില്ല. ശശിക്കെതിരായ നടപടി ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചതായി ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു.
അതിനിടെ പാർട്ടി എംഎൽഎയ്ക്ക് എതിരായ പീഡന പരാതി പുറം ലോകത്തെ അറിയിക്കാതെ പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കാൻ ശ്രമിച്ചതിനെതിരെ പ്രതിഷേധം പുകയുകയാണ്. പ്രതിയെ രക്ഷിക്കാൻ തന്നെയാണ് സിപിഎം ശ്രമിക്കുന്നതെന്നും സ്ത്രീ സംരക്ഷണത്തിന്റെ മൊത്തക്കച്ചവടക്കാരായ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞുവെന്നുമുള്ള വാദങ്ങൾ തന്നെയാണ് പ്രതിപക്ഷവും ബിജെപിയും ഉന്നയിക്കുന്നത്.
വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസ്‌ഫൈന്റെ വിവാദ പ്രസ്താവനയുടെ ചുവട് പിടിച്ച് തന്നയാണ് ഇന്നും സാമൂഹ്യമാധ്യമങ്ങൾ സിപിഎമ്മിനെ എതിരെയുള്ള സൈബർ അക്രമം തുടർന്നത്. പാർട്ടി ചെയ്തത് കുറ്റവാളിയെ രക്ഷിക്കുന്ന പ്രവർത്തിയാണെന്നും ഇതിനെതിരെ കേസെടുക്കാൻ വകുപ്പുണ്ടെന്നും ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെമാൽ പാഷ തിരുവനന്തപുരത്ത് പറഞ്ഞു.
എംഎൽഎയ്ക്ക് എതിരായ നടപടി വൈകില്ലെന്ന് പാർട്ടി അറിയിച്ചെങ്കിലും ഈ വിഷയത്തിലെ ജില്ലാ സംസ്ഥാന ഘടകങ്ങളുടെ ഇരട്ടത്താപ്പ് പൊളിയുന്നു എന്നത് തന്നെയാണ് കോൺഗ്രസും ബിജെപിയും ഉന്നയിക്കുന്നത്.പീഡന പരാതിയിൽ ഇന്നലെ കേസെടുത്ത കേന്ദ്ര വനിത കമ്മീഷൻ അന്വേഷണം നടത്താൻ പൊലീസിനോട് ശുപാർശ ചെയ്തു. ഇതിൽ ഡിജിപി ലോക്‌നാഥ് ബഹറ നിയമോപദേശം തേടുകയും ചെയ്തു. തൽക്കാലം വിഷയം അന്വേഷണ പരിതിയിൽ നിർത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചത്തി അന്തിമ തീരുമാനം കൈക്കൊള്ളും എന്നാണ് വിവരം.