- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കറുത്ത വർഗക്കാരൻ' കുട്ടികളെ നോക്കുന്നത് എന്തിനെന്ന് ചോദ്യം ചെയ്ത യുവതിയ്ക്കെതിരെ നടപടി; സംഭവം അമേരിക്കയിലെ അറ്റ്ലാന്റയിൽ; ഇദ്ദേഹം തങ്ങളുടെ സംരക്ഷകനാണെന്ന് പത്തു വയസുകാരിയും ആറ് വയസുകാരനും പറഞ്ഞപ്പോൾ പൊലീസിനെ വിളിച്ച യുവതിക്ക് തന്നെ കുരുക്ക് വീണു !
അറ്റ്‌ലാന്റ: അമേരിക്കയിൽ നിന്ന് വർഗീയ വേർതിരിവിന്റെ വാർത്ത വീണ്ടും. അറ്റ്‌ലാന്റയിലാണ് സംഭവം. ഇവിടെ വാൾമാർട്ട് പാർക്കിങ് ലോട്ടിന് സമീപം കാറിൽ വെളുത്ത വർഗക്കാരായ കുട്ടികൾക്കൊപ്പം കറുത്ത വർഗക്കാരനായ കെയർ ടെയ്ക്കർ ഇരിക്കുന്നത് യുവതി കണ്ടതും അവർ രോഷാകുലയായതുമാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. കോറി ലൂയിസ് എന്നയാൾക്കായിരുന്നു പത്തു വയുകാരിയേയും ആറ് വയസുകാരനേയും സംരക്ഷിക്കേണ്ട ചുമതല. എന്നാൽ കറുത്ത വർഗക്കാരനായ ഒരാൾ നോക്കുന്നതിൽ കുട്ടികൾക്ക് എന്തെങ്കിലും വിഷമമുണ്ടോ എന്ന് തനിക്ക് ചോദിക്കണമെന്ന് യുവതി ലൂയിസിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ലൂയിസ് അനുവദിച്ചില്ല.ഉടൻ തന്നെ കുട്ടികളുമായി വീട്ടിലേക്ക് പോയ ലൂയിസിനെ യുവതി പിന്തുടരുകയും മാർഗമധ്യേ പൊലീസിനെ വിളിക്കുകയുമായിരുന്നു. പൊലീസെത്തി കുട്ടികളോട് വിവരം തിരക്കിയപ്പോഴാണ് ഇദ്ദേഹത്തെ മാതാപിതാക്കൾ നിയമിച്ചതാണെന്ന് തുറന്ന് പറഞ്ഞത്. ഇതോടെ വെട്ടിലായ യുവതിക്കെതിരെ വർഗീയ വിവേചനം നടത്തിയതിന്റെ പേരിൽ പൊലീസ് നടപടിയെടുത്തു. ലൂയിസ് യുവാക്കൾക്ക് ക്ലാസ് എടുക്കുന്ന വ്യക്
അറ്റ്‌ലാന്റ: അമേരിക്കയിൽ നിന്ന് വർഗീയ വേർതിരിവിന്റെ വാർത്ത വീണ്ടും. അറ്റ്‌ലാന്റയിലാണ് സംഭവം. ഇവിടെ വാൾമാർട്ട് പാർക്കിങ് ലോട്ടിന് സമീപം കാറിൽ വെളുത്ത വർഗക്കാരായ കുട്ടികൾക്കൊപ്പം കറുത്ത വർഗക്കാരനായ കെയർ ടെയ്ക്കർ ഇരിക്കുന്നത് യുവതി കണ്ടതും അവർ രോഷാകുലയായതുമാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. കോറി ലൂയിസ് എന്നയാൾക്കായിരുന്നു പത്തു വയുകാരിയേയും ആറ് വയസുകാരനേയും സംരക്ഷിക്കേണ്ട ചുമതല.
എന്നാൽ കറുത്ത വർഗക്കാരനായ ഒരാൾ നോക്കുന്നതിൽ കുട്ടികൾക്ക് എന്തെങ്കിലും വിഷമമുണ്ടോ എന്ന് തനിക്ക് ചോദിക്കണമെന്ന് യുവതി ലൂയിസിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ലൂയിസ് അനുവദിച്ചില്ല.ഉടൻ തന്നെ കുട്ടികളുമായി വീട്ടിലേക്ക് പോയ ലൂയിസിനെ യുവതി പിന്തുടരുകയും മാർഗമധ്യേ പൊലീസിനെ വിളിക്കുകയുമായിരുന്നു. പൊലീസെത്തി കുട്ടികളോട് വിവരം തിരക്കിയപ്പോഴാണ് ഇദ്ദേഹത്തെ മാതാപിതാക്കൾ നിയമിച്ചതാണെന്ന് തുറന്ന് പറഞ്ഞത്.
ഇതോടെ വെട്ടിലായ യുവതിക്കെതിരെ വർഗീയ വിവേചനം നടത്തിയതിന്റെ പേരിൽ പൊലീസ് നടപടിയെടുത്തു. ലൂയിസ് യുവാക്കൾക്ക് ക്ലാസ് എടുക്കുന്ന വ്യക്തി കൂടിയാണ്. കുട്ടികളുടെ രക്ഷിതാക്കൾ ഇയാളെ ഒരു ക്ലാസിൽ വെച്ച് പരിചയപ്പെടുകയും പിന്നെ കുട്ടികളുടെ സംരക്ഷണം ഏൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല.