- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കാൻബറയിൽ ബസ് ചാർജ് വർധിപ്പിച്ചു; മൈവേ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്താൽ ഏറെ ആനുകൂല്യം
കാൻബറ: പുതുവർഷത്തിൽ സാധാരണ ജനങ്ങളെ കാത്തിരുന്നത് ബസ് ചാർജ് വർധന. 2016-ൽ പുതുക്കിയ ബസ് ചാർജ് നിരക്ക് പ്രാബല്യത്തിൽ വരുത്തിയതായി എസിടി പബ്ലിക്ക് ട്രാൻസ്‌പോർട്ട് ഡയറക്ടർ ഇയാൻ മക്ക്‌ലിൻ അറിയിച്ചു. ഒരു ട്രിപ്പിന് മുതിർന്നവർക്കുള്ള നിരക്കിൽ 10 സെന്റ് വർധിച്ച് 4.70 ഡോളർ ആയിരിക്കുകയാണിപ്പോൾ. അതേസമയം ഡെയ്‌ലി ടിക്കറ്റിന് 20 സെന്റ് വർധിച്ച് ഒമ്പ
കാൻബറ: പുതുവർഷത്തിൽ സാധാരണ ജനങ്ങളെ കാത്തിരുന്നത് ബസ് ചാർജ് വർധന. 2016-ൽ പുതുക്കിയ ബസ് ചാർജ് നിരക്ക് പ്രാബല്യത്തിൽ വരുത്തിയതായി എസിടി പബ്ലിക്ക് ട്രാൻസ്‌പോർട്ട് ഡയറക്ടർ ഇയാൻ മക്ക്‌ലിൻ അറിയിച്ചു. ഒരു ട്രിപ്പിന് മുതിർന്നവർക്കുള്ള നിരക്കിൽ 10 സെന്റ് വർധിച്ച് 4.70 ഡോളർ ആയിരിക്കുകയാണിപ്പോൾ. അതേസമയം ഡെയ്‌ലി ടിക്കറ്റിന് 20 സെന്റ് വർധിച്ച് ഒമ്പതു ഡോളർ ആയിട്ടുമുണ്ട്. അതേസമയം ചാർജ് വർധന നടപ്പാക്കിയെങ്കിലും യാത്രക്കാർക്ക് പൊതുഗതാഗത സംവിധാനം തെരഞ്ഞെടുക്കുകയാണെങ്കിൽ യാത്രാ നിരക്കിൽ പണം ലാഭിക്കാമെന്നാണ് ഇയാൻ മക്ക്‌ലിൻ പറയുന്നത്. പ്രത്യേകിച്ച് മൈവേ കാർഡ് ഉപയോഗിക്കുന്നവർക്ക് നിരക്കിൽ ഏറെ ആനുകൂല്യം ലഭിക്കുമെന്നു പറയുന്നു.
ജോലിക്കായി തിരക്കേറിയ സമയങ്ങളിൽ യാത്ര ചെയ്യുന്നവർ പൊതുഗതാഗത സൗകര്യം ഉപയോഗിക്കുകയും മൈ വേ കാർഡ് സേവനം ഉപയോഗപ്പെടുത്തുകയും ചെയ്താൽ പണം ഏറെ ലാഭിക്കാം. കാറിൽ ജോലി സ്ഥലത്തേക്കു പോകുകയും പാർക്കിംഗിനും മറ്റുമായി കൊടുക്കുന്ന പണം ഇത്തരത്തിൽ ലാഭകരമാക്കാം എന്നാണ് പബ്ലിക് ട്രാൻസ്‌പോർട്ട് ഡയറക്ടർ ചൂണ്ടിക്കാട്ടുന്നത്.
പുതിയ നിരക്ക് പ്രകാരം കൺസഷൻ കാർഡ് ഹോൾഡർമാർക്കും സ്റ്റുഡന്റ്‌സിനും സിംഗിൾ ഫെയർ 2.30 ഡോളർ ആയി തന്നെ നിലനിൽക്കും. അതേസമയം ഡെയ്‌ലി കൺസഷൻ ടിക്കറ്റുകൾ പത്തു സെന്റ് വർധിച്ച് 4.50 ഡോളർ ആയിട്ടുണ്ട്. അതേസമയം എഴുപതു വയസു കഴിഞ്ഞവർക്കും അഞ്ചു വയസിൽ താഴെയുള്ളവർക്കും ആക്ഷൻ ബസുകളിൽ സൗജന്യ യാത്ര തുടരാം. കാഴ്ച വൈകല്യമുള്ളവർ, ഗോൾഡ് കാർഡ് ഹോൾഡർമാർ ഇവർക്കും ആക്ഷൻ ബസുകളിൽ സൗജന്യ യാത്രയാണ്.
മൈവേ നിരക്കിൽ ഏറ്റവും കൂടിയ വർധന 2.5 ശതമാനം ആണെന്നും കാഷ് ഫെയറുകൾ പത്തു മുതൽ 20 സെന്റു വരെയാണ് വർധിപ്പിച്ചിട്ടുള്ളതെന്നും മക്ലിൻ വ്യക്തമാക്കി. തിരക്കേറിയ സമയത്ത് മൈ വേ സർവീസ് ഉപയോഗിച്ച് ജോലിക്കു പോയി തിരിച്ചുവരുന്ന ഒരാൾ ഇപ്പോൾ 2.98 ഡോളർ നൽകേണ്ടി വരും. മുമ്പ് ഇത് 2.91 ഡോളർ ആയിരുന്നു.
അതേസമയം ഈ വർഷം ആക്ഷൻ ബസുകളും മാപ്പിറ്റൽ മെട്രോ സംവിധാനവും ലയിപ്പിക്കുന്ന കാര്യം സജീവമായി പരിഗണനയിലുണ്ട്. രണ്ടു സംവിധാനങ്ങളും ഒന്നിപ്പിച്ച് ട്രാൻസ്‌പോർട്ട് കാൻബറ ആക്കുകയാണ് ലക്ഷ്യം. ആക്ഷൻ ബസുകളിൽ നടപ്പാക്കിയിരിക്കുന്ന നിരക്ക് വർധനയുടെ ലിസ്റ്റ് എസിടി ഗവൺമെന്റ് വെബ് സൈറ്റിൽ ലഭ്യമാണ്. കൂടാതെ 13 17 10 നമ്പരിൽ വിളിച്ചാലും പുതുക്കിയ നിരക്കുകൾ അറിയാം.