നിവിൻ പോളി പൊലീസ് വേഷത്തിൽ തകർത്തഭിനയിച്ച ചിത്രം ആക്ഷൻ ഹീറോ ബിജു ബോളിവുഡിലേക്ക്. നിവിൻ പോളിയുടെ ബിജു പൗലോസായി രോഹിതിന്റെ പ്രിയതാരം അജയ് ദേവ്ഗൺ വെള്ളിത്തിരയിലേക്ക് എത്തുമെന്നാണ് സൂചന. സിംഗം3 എന്ന പേരിൽ ചിത്രത്തിന് റീമെയ്‌ക്കാണ് രോഹിതിന്റെ പദ്ധതിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തമിഴിൽ സൂപ്പർ ഹിറ്റായ സിങ്കം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതും രോഹിത് ഷെട്ടിയായിരുന്നു. അജയ് തന്നെയായിരുന്നു നായകൻ.സിങ്കത്തിന് പിന്നാലെ രണ്ടാം ഭാഗമായി സിങ്കം റിട്ടേൺസും രോഹിത് ഒരുക്കി. അതിന് തുടർച്ചയായി സിങ്കം ത്രി എന്ന പേരിലായിരിക്കും രോഹിത് ഷെട്ടി ആക്ഷൻ ഹീറോ ബിജുവിനെ ബോളിവുഡിൽ എത്തിക്കുക.