- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസിറ്റിങ് വിസയിൽ എത്തി വേണ്ടാത്ത പണിക്ക് പോയാൽ പിന്നെ ഒരിക്കലും ബ്രിട്ടനിലേക്ക് മടങ്ങി വരാൻ പറ്റില്ല; അള്ളാഹുവിനെ അപമാനിച്ച ലീഫ്ലെറ്റ് വിതരണം ചെയ്ത കനേഡിയൻ ആക്ടിവിസ്റ്റിന് യുകെയിൽ പ്രവേശിക്കാൻ ആജീവനാന്ത വിലക്ക്
ലണ്ടൻ: കാനഡയിലെ തീവ്രവലതുപക്ഷ പ്രവർത്തകയായ ലൗറെൻ സൗതേൺ എന്ന 22 കാരിക്ക് ഇനി യുകെയുടെ മണ്ണിൽ കാല് കുത്താനാവില്ല. അള്ളാഹു സ്വവർഗ പ്രേമിയാണെന്ന ലീഫ്ലെറ്റ് വിതരണം ചെയ്തതിന്റെ പേരിലാണ് ഈ കനേഡിയൻ ആക്ടിവിസ്റ്റിന് ബ്രിട്ടനിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിസിറ്റിങ് വിസയിൽ എത്തി വേണ്ടാത്ത പണിക്ക് പോയാൽ പിന്നെ ഒരിക്കലും ബ്രിട്ടനിലേക്ക് മടങ്ങി വരാൻ പറ്റില്ലെന്നതിനുള്ള ഏറ്റവും പുതിയ ഓർമപ്പെടുത്തലാണ് സൗതേണിനെതിരെയുള്ള ഭ്രഷ്ഠ്.ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വംശീയ വിദ്വേഷവും ദൈവനിന്ദയും നിറഞ്ഞ ലീഫ്ലെറ്റുകൾ ഈ യുവതി ലുട്ടനിൽ വിതരണം ചെയ്ത് കുരുക്കിലായത്. എന്നാൽ സാമൂഹിക പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് താൻ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണ് വ്യാഴാഴ്ച പുറത്തിറക്കിയിരുന്ന ഒരു വീഡിയോയിലുടെ സൗതേൺ സ്വയം ന്യായീകരിച്ചിരിക്കുന്നത്. മാർച്ച് 13ന് യുകയെിലേക്ക് വീണ്ടും കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുവതിയെ കലൈസിലെ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. അന്ന് വിതരണം ചെയ്തിരുന്ന ലഘുലേഖകളെ മുൻനിർത്ത
ലണ്ടൻ: കാനഡയിലെ തീവ്രവലതുപക്ഷ പ്രവർത്തകയായ ലൗറെൻ സൗതേൺ എന്ന 22 കാരിക്ക് ഇനി യുകെയുടെ മണ്ണിൽ കാല് കുത്താനാവില്ല. അള്ളാഹു സ്വവർഗ പ്രേമിയാണെന്ന ലീഫ്ലെറ്റ് വിതരണം ചെയ്തതിന്റെ പേരിലാണ് ഈ കനേഡിയൻ ആക്ടിവിസ്റ്റിന് ബ്രിട്ടനിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിസിറ്റിങ് വിസയിൽ എത്തി വേണ്ടാത്ത പണിക്ക് പോയാൽ പിന്നെ ഒരിക്കലും ബ്രിട്ടനിലേക്ക് മടങ്ങി വരാൻ പറ്റില്ലെന്നതിനുള്ള ഏറ്റവും പുതിയ ഓർമപ്പെടുത്തലാണ് സൗതേണിനെതിരെയുള്ള ഭ്രഷ്ഠ്.ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വംശീയ വിദ്വേഷവും ദൈവനിന്ദയും നിറഞ്ഞ ലീഫ്ലെറ്റുകൾ ഈ യുവതി ലുട്ടനിൽ വിതരണം ചെയ്ത് കുരുക്കിലായത്.
എന്നാൽ സാമൂഹിക പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് താൻ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണ് വ്യാഴാഴ്ച പുറത്തിറക്കിയിരുന്ന ഒരു വീഡിയോയിലുടെ സൗതേൺ സ്വയം ന്യായീകരിച്ചിരിക്കുന്നത്. മാർച്ച് 13ന് യുകയെിലേക്ക് വീണ്ടും കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുവതിയെ കലൈസിലെ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. അന്ന് വിതരണം ചെയ്തിരുന്ന ലഘുലേഖകളെ മുൻനിർത്തി യുവതിയെ ചോദ്യം ചെയ്ത് വരുന്നുമുണ്ട്. വംശീയ വിദ്വേഷം വമിപ്പിക്കുന്ന ലീഫ്ലെറ്റ് വിതരണം ചെയ്തതിന്റെപേരിൽ യുകെയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തനിക്ക് ആയുഷ്‌കാലത്തേക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നുവെന്ന കാര്യം വ്യാഴാഴ്ചത്തെ വീഡിയോയിലൂടെ സൗതേൺ സ്ഥിരീകരിക്കുന്നുണ്ട്.
പൊതുജനത്തിന്റെ നന്മക്ക് തടസം നിൽക്കുന്ന ഒരു വ്യക്തിയെ യുകെയിലേക്ക് പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കുന്നതിനുള്ള അധികാരം ബോർഡർ ഫോഴ്സുകൾക്കുണ്ടെന്നാണ് ഹോം ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. മുസ്ലിം സമൂഹത്തിനായുള്ള എൽജിബിടിക്യു മെസേജുകളോട് ജനം എത്തരത്തിൽ പ്രതികരിക്കുന്നുവെന്ന പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് താനീ ലഘുലേഖകൾ വിതരണം ചെയ്തിരുന്നതെന്നാണ് സൗതേൺ ആവർത്തിച്ച് ന്യായീകരിക്കുന്നത്. ജീസസിനെയും ക്രിസ്റ്റ്യാനിറ്റിയെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള എൽജിബിടിക്യു വിനെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ച് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് താനും ഈ പരീക്ഷണത്തിനിറങ്ങിയതെന്നും സൗതേൺ വിശദീകരിക്കുന്നു.
ഒരു എൽജിബിടി സോഷ്യൽ ജസ്റ്റിസ് പ്രവർത്തകയാകുമ്പോൾ അതിനെ എത്തരത്തിലാണ് സമൂഹം കാണുന്നതെന്നറിയുന്നതിനും ഇസ്ലാമിക് രാജ്യങ്ങളിൽ എൽജിബിടി സമൂഹത്തിന് ആഘോഷപൂർവം ജീവിക്കുന്നതിന് സാഹചര്യമൊരുക്കുന്നതിന്റെയും ഭാഗമായിട്ടാണ് താനീ പരീക്ഷണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും സൗതേൺ പറയുന്നു. യുകെയിൽ ഷരിയ നിയമം നിയന്ത്രണമില്ലാത്ത വിധത്തിൽ വളർന്ന് വരുന്നുവെന്നും സൗതേൺ മുന്നറിയിപ്പേകുന്നു. ഈ മാസംആദ്യം കലൈസിൽവച്ച് ബോർഡർ ഗാർഡുമാർ സൗതേണിനെ ആറ് മണിക്കൂറാണ് ചോദ്യം ചെയ്തിരുന്നത്.അതിന് മുമ്പ് ലുട്ടനിൽ വച്ചും പൊലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു.