- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസിൽ പൊലീസിനെതിരേ ശവമഞ്ചവും പേറി പ്രതിഷേധം
ഡാളസ്: സെപ്റ്റംബർ മാസം നോർത്ത് ടെക്സസ് പൊലീസ് ഓഫീസർമാരുടെ വെടിയേറ്റ് നിരായുധരരും, നിരപരാധികളുമായ രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റത്തിനു കേസ്സെടുത്തു. ജയിലിലടക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 16 ഞായറാഴ്ച വൈകീട്ട് എ.ടി.& ടി സ്റ്റേഡിയത്തിനു പുറത്ത് രണ്ടു ശവമഞ്ചവും പേറി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നൂറോളം പേർ പ്രകടനത്തിൽ മുദ്രാവാക്യങ്ങളും, പ്ലാക്കാർഡുകളും ഉയർത്തിയാണ് പ്രതിഷേധിച്ചത്. ആർലിങ്ടണിൽ സെപ്റ്റംബർ 1ന് പൊലീസ് വെടിയേറ്റ് കൊലപ്പെട്ട ഓഷെ ഷെറിയുടെയും, സെപ്റ്റംബർ 6ന് സ്വന്തം അപ്പാർട്ട്മെന്റിലെ റൂമിൽ സ്ഥലം മാറി എത്തിയ വനിതാ പൊലീസ് ഓഫീസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട ബോത്തം ജീനിന്റെയും പ്രതീകമായിട്ടായിരുന്നു പ്രകടനക്കാർ രണ്ടു ശവമഞ്ചം ചുമന്ന് പ്രതിഷേധിച്ചത്. ഡാളസ്സിലെ വിവിധ റിലീജിയസ് ഇൻസ്റ്റിറ്റിയൂഷനിൽ നിന്നുള്ള അംഗങ്ങളും, നേതാക്കന്മാരും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് ജനങ്ങൾ റോഡിനിരുവശവും, സ്റ്റേഡിയത്തിനു സമീപവും തട
ഡാളസ്: സെപ്റ്റംബർ മാസം നോർത്ത് ടെക്സസ് പൊലീസ് ഓഫീസർമാരുടെ വെടിയേറ്റ് നിരായുധരരും, നിരപരാധികളുമായ രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റത്തിനു കേസ്സെടുത്തു.
ജയിലിലടക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 16 ഞായറാഴ്ച വൈകീട്ട് എ.ടി.& ടി സ്റ്റേഡിയത്തിനു പുറത്ത് രണ്ടു ശവമഞ്ചവും പേറി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നൂറോളം പേർ പ്രകടനത്തിൽ മുദ്രാവാക്യങ്ങളും, പ്ലാക്കാർഡുകളും ഉയർത്തിയാണ് പ്രതിഷേധിച്ചത്.
ആർലിങ്ടണിൽ സെപ്റ്റംബർ 1ന് പൊലീസ് വെടിയേറ്റ് കൊലപ്പെട്ട ഓഷെ ഷെറിയുടെയും, സെപ്റ്റംബർ 6ന് സ്വന്തം അപ്പാർട്ട്മെന്റിലെ റൂമിൽ സ്ഥലം മാറി എത്തിയ വനിതാ പൊലീസ് ഓഫീസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട ബോത്തം ജീനിന്റെയും പ്രതീകമായിട്ടായിരുന്നു പ്രകടനക്കാർ രണ്ടു ശവമഞ്ചം ചുമന്ന് പ്രതിഷേധിച്ചത്. ഡാളസ്സിലെ വിവിധ റിലീജിയസ് ഇൻസ്റ്റിറ്റിയൂഷനിൽ നിന്നുള്ള അംഗങ്ങളും, നേതാക്കന്മാരും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് ജനങ്ങൾ റോഡിനിരുവശവും, സ്റ്റേഡിയത്തിനു സമീപവും തടിച്ചു കൂടിയിരുന്നു.
ജോയ് ടാമ്പർനാക്കിൾ സീനിയർ പാസ്റ്റർ റവ.മൈക്കിൾ വാട്ടേഴ്സ് ബോത്തും, ചർച്ചിനും സമൂഹത്തിനും ചെയ്ത സേവനങ്ങളെ പ്രശംസിക്കുകയും, ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഡാളസ് പൊലീസ് ഹെഡ്ക്വാട്ടേഴ്സിനു മുമ്പിലും, സിറ്റി ഹാളിനു മുമ്പിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.