തിരുവനന്തപുരം: എത്ര അവാർഡ് ലഭിച്ചാലും പോരാ എന്നു തോന്നുന്നത് ഒരു രോഗമാണെന്ന് പ്രശസ്ത ചലച്ചിത്ര നടൻ അലസിയർ.

ദേശീയ അവാർഡ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ കൊഴുക്കുന്ന സാഹചര്യത്തിലാണ് വിമർശന നിലപാടുമായി അലൻസിയർ എത്തുന്നത്. ഗായകൻ ഡോ കെ ജെ യേശുദാസിനെയും സംവിധായകൻ ജയരാജിനെയും വിമർശിച്ചാണ് അലൻസിയർ രംഗത്തെത്തിയിരിക്കുന്നത്. അവാർഡ് എത്ര കിട്ടിയാലും പോര എന്നത് രോഗമാണെന്നും അതിന് ചികിത്സ വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം അവാർഡ് തുക തിരിച്ചു നൽകണം എന്ന ജയരാജിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അവാർഡ് വാങ്ങാതെ തലയുയർത്തിപ്പിടിച്ച് മടങ്ങിയവർക്കൊപ്പമാണ് താനെന്നും അലൻസിയർ വ്യക്തമാക്കിയിട്ടുണ്ട്.