- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ബാലയും എലിസബത്തും വിവാഹിതരായി; വൈറലായി ചിത്രങ്ങളും വീഡിയോയും; തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും ബാല
തിരുവനന്തപുരം: വിവാഹ വേദിയിൽ തിളങ്ങി ബാലയും എലിസഹത്തും. സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. ഇതോടെ ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ സ്ഥീരീകരിച്ചുവെങ്കിലും ആരാണ് വധു എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ലായിരുന്നു. ഒടുവിൽ ബാല തന്നെയാണ് എലിസബത്തിനെ പരിചയപ്പെടുത്തിയത്.
ഞായറാഴ്ച്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. പ്രിയ കൂട്ടുകാരിയെയാണ് ബാല ബാല തന്റെ ജീവിതസഖിയാക്കിയിരിക്കുന്നത്. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടർ എലിസബത്ത്.
എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും നടൻ വ്യക്തമാക്കി.
വിവാഹ റിസപ്ഷനെക്കുറിച്ച് ബാല ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ താരം പങ്കുവച്ചിരുന്നു.ബാലയുടെ വിവാഹ വിഡിയോയും ചിത്രവും ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ