- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ എന്നെ വില്ലനാക്കാൻ ഭയപ്പെട്ടു; ചില സൂപ്പർ സ്റ്റാറുകൾ അവരുടെ ചിത്രങ്ങളിൽ നിന്ന് തഴഞ്ഞു: മലയാളത്തിലെ സുന്ദര വില്ലനായ ദേവൻ പറയുന്നു
മലയാള സിനിമ കണ്ട ഏറ്റവും സുന്ദരനായ വില്ലനാണ് ദേവൻ. ഒരു പക്ഷേ നായകനേക്കാൾ സുന്ദരനായ വില്ലൻ. ഒരുകാലത്ത് ദേവനെ കണ്ട് വില്ലനാരാണ് നായകനാരാണെന്ന് സംശയിച്ചിട്ടുണ്ട്. അക്കാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് ദേവൻ. അഭിനയിക്കാൻ യാതൊരു താൽപര്യവും ഇല്ലാത്ത കാലത്താണ് സിനിമയിലേക്ക് കടന്നു വവരുന്നത്. അവിടെ നിന്നും ഇത്രയും പ്രശസ്തിയിലെത്താൻ സാധിച്ചതിൽ ദേവൻ സന്തോഷവാനുമാണ്. രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി , ജയറാം,സൂര്യ, വിജയ്, അജിത്, നാഗാർജുന തുടങ്ങിയ നടന്മാരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്റെ ആകാരമികവും സൗന്ദര്യവും കാരണം മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ എന്നെ വില്ലനാക്കാൻ ഭയപ്പെട്ടു. എന്തുകൊണ്ടെന്നറിയില്ല, പിന്നീട് മലയാളത്തിലെ ചില സൂപ്പർസ്റ്റാറുകൾ എന്നെ അവരുടെ ചിത്രങ്ങളിൽ നിന്ന് തഴഞ്ഞു. നായകനേക്കാൾ ശ്രദ്ധ വില്ലനുപോകുമോ എന്നവർ ഭയപ്പെട്ടു. നായകനായും സഹനടനായും ഒക്കെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 1987 ൽ ഇറങ്ങിയ ന്യൂഡൽഹിയും തൊട്ടടുത്ത വർഷം റിലീസ് ചെയ്ത ആരണ്യകവു
മലയാള സിനിമ കണ്ട ഏറ്റവും സുന്ദരനായ വില്ലനാണ് ദേവൻ. ഒരു പക്ഷേ നായകനേക്കാൾ സുന്ദരനായ വില്ലൻ. ഒരുകാലത്ത് ദേവനെ കണ്ട് വില്ലനാരാണ് നായകനാരാണെന്ന് സംശയിച്ചിട്ടുണ്ട്. അക്കാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് ദേവൻ.
അഭിനയിക്കാൻ യാതൊരു താൽപര്യവും ഇല്ലാത്ത കാലത്താണ് സിനിമയിലേക്ക് കടന്നു വവരുന്നത്. അവിടെ നിന്നും ഇത്രയും പ്രശസ്തിയിലെത്താൻ സാധിച്ചതിൽ ദേവൻ സന്തോഷവാനുമാണ്. രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി , ജയറാം,സൂര്യ, വിജയ്, അജിത്, നാഗാർജുന തുടങ്ങിയ നടന്മാരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്റെ ആകാരമികവും സൗന്ദര്യവും കാരണം മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ എന്നെ വില്ലനാക്കാൻ ഭയപ്പെട്ടു.
എന്തുകൊണ്ടെന്നറിയില്ല, പിന്നീട് മലയാളത്തിലെ ചില സൂപ്പർസ്റ്റാറുകൾ എന്നെ അവരുടെ ചിത്രങ്ങളിൽ നിന്ന് തഴഞ്ഞു. നായകനേക്കാൾ ശ്രദ്ധ വില്ലനുപോകുമോ എന്നവർ ഭയപ്പെട്ടു. നായകനായും സഹനടനായും ഒക്കെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 1987 ൽ ഇറങ്ങിയ ന്യൂഡൽഹിയും തൊട്ടടുത്ത വർഷം റിലീസ് ചെയ്ത ആരണ്യകവും കരിയർ ബ്രേക്കായി. പിന്നീടു തെന്നിന്ത്യൻ സിനിമാലോകത്ത് എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിൽ ലഭിച്ചതിനെക്കാളും മികച്ച വേഷങ്ങൾ എനിക്ക് അന്യഭാഷകളിൽ ലഭിച്ചുതായും ദേവൻ പറഞ്ഞു.