- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ അദ്യ സിനിമയുടെ പ്രതിഫലം മുഴുവൻ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ നൽകി യുവനായകൻ; ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരെന്ന ചിത്രത്തിലെ നായകൻ വിപിൻ പ്രതിഫലം നൽകിയത് വയനാട്ടിൽ ഉൾപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക്; സിനിമ 21 തീയേറ്ററുകളിലെത്തും
കൊല്ലം :ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന തന്റെ കന്നി സിനിമയുടെ പ്രതിഫലം മുഴുവൻ പ്രളയ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ഉൾപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് നൽകി യുവ നായകൻ വിപിൻ മംഗലശ്ശേരി. നായകൻ നേരിട്ടെത്തിയാണ് പ്രതിഫലം കഷ്ടതയനുഭവിക്കുന്നവർക്ക് നൽകിയത് ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് ന്റെ ബാനറിൽ അഭിനി സോഹൻ നിർമ്മിച്ചു ബിജു മജീദ് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ പ്രശസ്ത ഹോളിവുഡ് ഡയറക്ടർ സോഹൻ റോയ് ആണ്. ഈ ചിത്രത്തിന്റെ കേരളത്തിൽ നിന്നുള്ള കളക്ഷനിൽ നിന്നും 25% പ്രളയബാധിതർക്കു വേണ്ടിയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ തന്നെ രണ്ടാമത്തെ സിനിമയായ ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ 10 ഭാഷകളിൽ ഇറങ്ങുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ്, ചിത്രം സെപ്റ്റംബർ 21 നു റിലീസ് ചെയ്യും.
കൊല്ലം :ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന തന്റെ കന്നി സിനിമയുടെ പ്രതിഫലം മുഴുവൻ പ്രളയ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ഉൾപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് നൽകി യുവ നായകൻ വിപിൻ മംഗലശ്ശേരി. നായകൻ നേരിട്ടെത്തിയാണ് പ്രതിഫലം കഷ്ടതയനുഭവിക്കുന്നവർക്ക് നൽകിയത്
ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് ന്റെ ബാനറിൽ അഭിനി സോഹൻ നിർമ്മിച്ചു ബിജു മജീദ് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ പ്രശസ്ത ഹോളിവുഡ് ഡയറക്ടർ സോഹൻ റോയ് ആണ്.
ഈ ചിത്രത്തിന്റെ കേരളത്തിൽ നിന്നുള്ള കളക്ഷനിൽ നിന്നും 25% പ്രളയബാധിതർക്കു വേണ്ടിയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ തന്നെ രണ്ടാമത്തെ സിനിമയായ ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ 10 ഭാഷകളിൽ ഇറങ്ങുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ്, ചിത്രം സെപ്റ്റംബർ 21 നു റിലീസ് ചെയ്യും.