- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ ഭ്രാന്തന്മാരുടെ വൈകൃതങ്ങളോട് പ്രതികരിക്കാനില്ല; തന്റെ വ്യാജമരണ വാർത്തയിൽ പ്രതികരണവുമായി നടൻ ജനാർദനൻ
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടൻ ജനാർദനൻ മരിച്ചെന്നു പറഞ്ഞുകൊണ്ടുള്ള വ്യാജ വാർത്ത രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം വിവിധ കോണുകളിൽ നിന്നും ഉയരുകയും ചെയ്യുന്നുണ്ട്. വ്യാജവാർത്ത സൈബർ ലോക്തത് പ്രചരിക്കുമ്പോൾ പ്രതികരണവുമായി ജനാർദ്ദനൻ തന്നെ രംഗത്തുവന്നു.
താൻ പൂർണ ആരോഗ്യവാനാണെന്നും സൈബർ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നുമാണ് താരം പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ജനാർദനൻ മരിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടന്നത്. സോഷ്യൽ മീഡിയ പേജുകളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ജനാർദനന്റെ ചിത്രം വച്ചുള്ള ആദരാഞ്ജലി കാർഡുകൾ പ്രചരിച്ചിരുന്നു. നിരവധി ആരാധകരാണ് പ്രിയ താരത്തിന് ആദരാഞ്ജലികൾ നേർന്നത്. തുടർന്ന് ജനാർദനൻ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ രംഗത്തെത്തി.
'നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദനൻ ചേട്ടൻ പൂർണ ആരോഗ്യവനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം; ഇതൊരു അപേക്ഷയാണ്'- എന്നാണ് ബാദുഷ കുറിച്ചത്.
മറുനാടന് ഡെസ്ക്